തിരുവനന്തപുരം: (https://truevisionnews.com/) രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി പ്രത്യേക അന്വേഷണ സംഘം. ഇ- മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നം ഇല്ലെന്ന് അന്വേഷണ സംഘം.
ഇ- മെയിലിനൊപ്പം ഇ- സിഗ്നേച്ചറും ഉണ്ട്. ഇക്കാര്യത്തിൽ രാഹുലിന്റെ വാദം നിലനിൽക്കില്ലെന്ന് എസ് ഐ ടി വ്യക്തമാക്കി. അതേ സമയം, രാഹുലിനെ പാലക്കാട് ഹോട്ടലിൽ തെളിവെടിപ്പിന് കൊണ്ട് പോകില്ല.
കേസിൽ അതിന്റെ ആവശ്യം വരുന്നില്ലെന്നും അന്വേഷണ സംഘം. ഇന്ന് രാവിലെ രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ക്ലബ് സെവൻ ഹോട്ടലിലെ 408-ാം നമ്പർ മുറിയിലെത്തിച്ച് പൊലീസ് മഹസ്സർ തയ്യാറാക്കി.
ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുൽ തിരിച്ചറിഞ്ഞെന്നും, മുറിയിലെത്തിയത് സമ്മതിച്ചെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഹോട്ടലിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ച് റൂം ബൂക്ക് ചെയ്ത വിവരങ്ങൾ ശേഖരിച്ചു.
ഹോട്ടലിലെ സിസിടി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ടതുണ്ട്. ഇനി, ഇന്ന് വേറെ തെളിവെടുപ്പുകളൊന്നും ഇല്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുകയെന്നും അന്വേഷണ സംഘം അറിയിച്ചു.
Rahulmankoottathil claim that filing a case via email is a legal issue; SIT responds


































