ലാപ്‌ടോപ്പ് എവിടെ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

ലാപ്‌ടോപ്പ് എവിടെ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി
Jan 14, 2026 02:29 PM | By Susmitha Surendran

തിരുവല്ല: (https://truevisionnews.com/)  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലാപ്‌ടോപ്പ് അടക്കം കണ്ടെത്താന്‍ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം.

രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിര്‍ണായ വിവരങ്ങള്‍ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം. ലാപ്‌ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂര്‍ നെല്ലിമുകളിലെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തി.

പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടില്‍ തുടര്‍ന്നത്. പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല എന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനില്‍ എത്തിയത്. രാഹുല്‍ തങ്ങിയ 408-ാം നമ്പര്‍ മുറിയില്‍ അടക്കം പരിശോധന നടന്നു.

ഇവിടെ തെളിവെടുപ്പ് മണിക്കൂറുകള്‍ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുല്‍ പിന്നീട് ഹോട്ടലില്‍ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മറുപടി പറഞ്ഞില്ല.

SIT conducts search at Rahul Mangkootatil's house

Next TV

Related Stories
സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

Jan 14, 2026 03:14 PM

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി...

Read More >>
ദാരുണം... മരം മുറിക്കുന്നതിനിടെ അപകടം; മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു

Jan 14, 2026 03:10 PM

ദാരുണം... മരം മുറിക്കുന്നതിനിടെ അപകടം; മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു

മരം മുറിക്കുന്നതിനിടെ അപകടം, മരം ദേഹത്ത് വീണു, മധ്യവയസ്‌കന്‍...

Read More >>
കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം, രണ്ട് പേർ കസ്റ്റഡിയിൽ

Jan 14, 2026 02:45 PM

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം, രണ്ട് പേർ കസ്റ്റഡിയിൽ

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി...

Read More >>
ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് മാനേജർ ദുബായിൽ അന്തരിച്ചു

Jan 14, 2026 02:14 PM

ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് മാനേജർ ദുബായിൽ അന്തരിച്ചു

ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്‌സ് മാനേജർ ദുബായിൽ...

Read More >>
Top Stories