കൊല്ലം:(https://truevisionnews.com/) ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 'വാജിവാഹനം' അന്വേഷണസംഘം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. പഴയ കൊടിമരത്തിന്റെ ഭാഗമായിരുന്നതും 11 കിലോ തൂക്കം വരുന്നതുമായ ഈ പഞ്ചലോഹ ശിൽപ്പം സ്വർണം പൊതിഞ്ഞതാണ്.
2017-ൽ കൊടിമരം മാറ്റിയപ്പോൾ തന്ത്രി സ്വന്തം നിലയ്ക്ക് വീട്ടിലേക്ക് കൊണ്ടുപോയ ശിൽപ്പം, പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിലാണ് കണ്ടെടുത്തത്.
അതേസമയം, സന്നിധാനത്തെ നെയ്യ് വിൽപ്പനയിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. പ്രത്യേക സംഘം രൂപീകരിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് നിർദ്ദേശം.
ഏകദേശം 35 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായി പ്രാഥമിക വിലയിരുത്തലുണ്ട്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഈ അന്വേഷണം നടക്കുക.
Investigation into financial irregularities at Sabarimala intensified

































