തിരുവനന്തപുരം : (https://truevisionnews.com/) കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു. മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. വീടിന് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കള്ളിക്കാട് മൈലക്കരയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിനായി പോകുമായിരുന്നു. എങ്ങനെയാണ് കിണറ്റിലേക്ക് വീണതെന്ന കാര്യം വ്യക്തമല്ല. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Priest dies after falling into well in Kattakada
































