മലപ്പുറം: (https://truevisionnews.com/) പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി ഹക്കീമാണ്പിടിയിലായത്. ബാത്‌റൂമിൽ ഒളിപ്പിച്ച നിലയിലാണ് പതിനഞ്ചലധികം കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്.
കഞ്ചാവ് വിൽപ്പനക്കാരേയും ഉപയോഗിക്കുന്നവരെ കുറിച്ചുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പൊന്നാനി പൊലീസാണ് പരിശോധന നടത്തിയത്.
'ഛോട്ടാ ഹക്കീം' എന്ന പേരിൽ അറിയപ്പെടുന്ന ഹക്കീമാണ് പിടിയിലായത്. എട്ടുവർഷം മുമ്പ് അപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം അതിന് ശേഷം ലഹരി കച്ചവടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
A young man was arrested for growing cannabis at home in Puthuponnani.

































