പത്തനംതിട്ട: (https://truevisionnews.com/) രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ്.
ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ്.
രാഹുലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ ചീമുട്ടയെറിഞ്ഞു. വൈദ്യ പരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതിഷേധമുണ്ടായിരുന്നു. ആശുപത്രി ഗേറ്റിൽ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
If Rahul gets bail, there is a possibility that the survivor's life will be in danger - Police in custody application


































