കാസർകോട്: (https://truevisionnews.com/) 30 വർഷമായി വീട്ടമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സിപിഎം പ്രാദേശിക നേതാവിനെതിരേ കേസ്.
എൻമകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്കൂൾ അധ്യാപകനും സിപിഎം കുമ്പള ഏരിയ മുൻ സെക്രട്ടറിയുമായ എസ്. സുധാകരയ്ക്കെതിരേയാണ് കാസർകോട് പോലീസ് കേസെടുത്തത്.
30 വർഷമായി ഇയാളുടെ ലൈംഗികാതിക്രമത്തിനിരയാണെന്നും തന്നെയും മക്കളെയും കൊല്ലുമെന്ന ഭീതിയിലാണ് ഇപ്പോൾ പരാതി നൽകിയതെന്നുമാണ് വീട്ടമ്മ പറയുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്.
എന്നാൽ, കല്യാണം കഴിക്കാതെ വഞ്ചിച്ചെന്നും താൻ പിന്നീട് മറ്റൊരു കല്യാണം കഴിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി ലോഡ്ജിൽ എത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.
പെർളയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന സുധാകര കുറച്ച് കാലം ജയിലിൽ കഴിഞ്ഞിരുന്നു.
പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കുറ്റാരോപിതനായ സുധാകരയെ ലോക്കൽ കമ്മിറ്റിയിൽനിന്നുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടി നീക്കിയിരുന്നു.
Sexual assault against housewife, case against local CPM leader.


































