തിരുവനന്തപുരം: (https://truevisionnews.com/) തെരുവ് നായയെ കൈകാര്യം ചെയ്യുന്ന രീതിയിൽ എ കെ ബാലനെ കൈകാര്യം ചെയ്യണം. സിപിഐഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എ കെ ബാലനെതിരെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ.
വിഷം വമിപ്പിക്കുന്ന രീതിയിൽ എ കെ ബാലനെ പോലെയുള്ളവർ കേരളത്തിന്റെ തെരുവിൽ ഇറങ്ങിയാൽ തെരുവ് നായയെ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതേ രീതിയിൽ കൈകാര്യം ചെയ്യേണ്ട സാമൂഹ്യ സാഹചര്യം ഈ കേരളത്തിലുണ്ടാകും.
രാഷ്ട്രീയ ആവേശത്തിൽ പറയുന്നതല്ല ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ബിനു ചുള്ളിയിലിന്റെ പ്രസ്താവന.
ഒരു പ്രത്യേക മതവിഭാഗമാണ് ഈ നാട്ടിൽ കലാപം ഉണ്ടാകുന്നതെന്ന് സംഘപരിവാറിനെക്കാൾ ശക്തിയിൽ എ കെ ബാലൻ പറഞ്ഞ് കൊണ്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഐഎം മുതിർന്ന നേതാക്കൾ, നാട് മറന്നുപോയ മാറാടിനെ വീണ്ടും ഓർമ്മിപ്പിക്കുകയാണ്. ഭരണകൂടം ബോധപൂർവ്വം ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നുവെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.
Youth Congress Working President BinuChulli against AKBalan.



























