കേരള സർവകലാശാലയിലെ വി.സി - രജിസ്ട്രാർ തർക്കത്തിൽ കേരളം വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന് സ്റ്റേ

കേരള സർവകലാശാലയിലെ വി.സി - രജിസ്ട്രാർ തർക്കത്തിൽ കേരളം വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസിന് സ്റ്റേ
Jan 12, 2026 07:40 PM | By Roshni Kunhikrishnan

കൊച്ചി:( www.truevisionnews.com ) കേരള സർവകലാശാലയിലെ വി.സി - രജിസ്ട്രാർ തർക്കവുമായി ബന്ധപ്പെട്ട് മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിൻമേലുള്ള തുടർന്നുള്ള എല്ലാ നടപടികളും കോടതി തടഞ്ഞു.

മുൻ രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കൈകാര്യം ചെയ്തതിലാണ് വി സി കുറ്റാരോപണ നോട്ടീസ് നൽകിയത്. സർവ്വകലാശാല ചട്ടം 10/13 പ്രകാരമായിരുന്നു അനിൽകുമാറിന് വിസി നോട്ടീസ് അയച്ചത്. അത്തരമൊരു നോട്ടീസ് നൽകാൻ വീസിക്ക് അധികാരം ഉണ്ടോയെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

രജിസ്ട്രാർ ആയി അനിൽകുമാർ വരികയും പുനർ നിയമനം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭാരതാംബ വിവാദത്തിൽ രജിസ്ട്രാർ - വിസി തർക്കം ആരംഭിക്കുന്നത്.

പിന്നീട് ഇത് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഭാരതാംബ വിവാദത്തെ തുടർന്ന് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തു. അത് ​ഗവർണർ ഉൾപ്പടെ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് അനിൽകുമാറിന്റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ഡിബി കോളേജിലേക്ക് പ്രിൻസിപ്പാളായി മാറ്റി സർക്കാർ ഉത്തരവിറക്കിയത്.



Kerala VC suffers setback in Kerala University VC-Registrar dispute

Next TV

Related Stories
കോഴിക്കോട് വാണിമേലിൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്

Jan 12, 2026 09:07 PM

കോഴിക്കോട് വാണിമേലിൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്

വാണിമേൽ പാർക്കിലെ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് ഗുരുതര പരിക്ക്...

Read More >>
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി - വി എം സുധീരന്‍

Jan 12, 2026 08:37 PM

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി - വി എം സുധീരന്‍

വി എം സുധീരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിയുന്നുവോ അത്രയും നല്ലത്...

Read More >>
Top Stories










News Roundup