(https://moviemax.in/)അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘സർവ്വം മായ’യിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. നിവിന്റെ കഥാപാത്രം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. രസകരമായ നിമിഷങ്ങളുള്ള ഈ രംഗം എന്തിന് നീക്കം ചെയ്തുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
‘ഈ രംഗത്തിൽ അഭിനയിച്ചവരുടെ വിഷമം എന്തായിരിക്കും’, ‘നിവിനോട് കാർ ‘തിരിച്ച് വരുന്നു’ എന്ന് പറഞ്ഞ കുട്ടിയൊക്കെ അവരുടെ സീൻ കാണാൻ കൊതിച്ച് തിയറ്ററിൽ വന്നിട്ടുണ്ടാകില്ലേ?’, ‘ഈ സീനിൽ അഭിനയിച്ചവർക്ക് ഒരുപാട് സന്തോഷം ആയിക്കാണും.. എന്നാലും സിനിമയിൽ വരാതിരുന്നപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും’ എന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സർവ്വം മായ’. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്കുണ്ട്. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് റിലീസായ സിനിമ ആദ്യ ദിവസം മുതൽ മികച്ച പ്രതികരണങ്ങളുമായാണ് മുന്നോട്ടു പോയത്.
sarvam maya, nivin pauly, deleted scene, akhil sathyan

































