കൊച്ചി: (https://truevisionnews.com/) ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. തൊടുപുഴ കോലാനി ബൈപ്പാസിലാണ് സംഭവം .
സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോട്ടുപുറം ഫ്യൂവൽസിന് സമീപം ഇന്നലെ പുലർച്ചെ നാലേ കാലോടെയായിരുന്നു അപകടം. കോലാനി ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
Engineering student dies in collision between timber lorry and bike


































