Jan 12, 2026 03:39 PM

കൊച്ചി: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെയും എ. പത്മകുമാറിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാം ഏൽപ്പിച്ച ദേവസ്വം ബോർഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. എ. പത്മകുമാർ ഉത്തരവാദിത്തം കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്.

കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരി​ഗണിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമർശനം. മൂന്ന് പേർക്കും സ്വർണക്കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. ജാമ്യഹർജിയെ എതിർത്ത് എസ്ഐടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

അതേസമയം, റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്ഐടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്. രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

High Court criticises the Travancore Devaswom Board

Next TV

Top Stories










News Roundup