കോഴിക്കോട്: (https://truevisionnews.com/) രാഹുൽ മാങ്കൂട്ടത്തിലിനായി ഷാഫി നടത്തിയിട്ടുള്ളത് സംഘടനാപരമായ ഇടപെടലുകൾ മാത്രമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്.
എന്ത് വിവാദം വന്നാലും കെട്ടിവലിച്ച് ഷാഫിയിലേക്ക് കെട്ടാൻ നോക്കുന്നുവെന്നും രാഹുലിന് വടകരയിൽ ഫ്ലാറ്റ് ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ജനീഷ് പറഞ്ഞു. ഉണ്ടെകിൽ അത് വ്യക്തിപരമായ കാര്യമാണെന്നും ജനീഷ് കൂട്ടിച്ചേർത്തു.
ചൂരല്‍മല ഫണ്ട് വിവാദത്തിലും ഓ ജെ ജനീഷ് പ്രതികരിച്ചു. പുനരധിവാസത്തിനായി ഫണ്ട് പിരിച്ചത് പാർട്ടിയുടെ കീഴ്‌ഘടകങ്ങളിൽ നിന്ന് മാത്രമാണെന്നും വ്യക്തികളിൽ നിന്ന് പണം സ്വീകരിച്ചിട്ടില്ല എന്നും ജനീഷ് വ്യക്തമാക്കി.
ചൂരൽമലയുടെ പേരിൽ വിന്നർ ചലഞ്ച് നടത്തിയതായി അറിവില്ല എന്നും രാഹുലിനെതിരെ പരാതി നൽകിയ അതിജീവിത പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുമെന്നും ജനീഷ് കൂട്ടിച്ചേർത്തു.
ചൂരല്‍മലയിലെ ആവശ്യത്തിനായി പണം പിരിക്കുന്ന സമയത്ത് ഫെന്നി നൈനാന്‍ പറഞ്ഞിട്ട് ഫെന്നിയുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ അയച്ച് നല്‍കിയെന്നാണ് അതിജീവിത നൽകിയ പരാതിയിൽ ഉള്ളത്.
RahulMangkootathil's arrest, Vadakara flat issue, OJJanish responds


































