പാലക്കാട്: (https://truevisionnews.com/) പാലക്കാട് മലമ്പുഴയിലെ അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികൾ.
സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ കേസെടുത്ത് മലമ്പുഴ പൊലീസ്. സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്.
ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സിഡബ്ല്യുസിയുടെ കൗൺസിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം.
Incident where a teacher abused a student by giving him alcohol: Several students were abused by the teacher who is under remand;


































