മലപ്പുറം: (https://truevisionnews.com/) മലപ്പുറം മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു. പഞ്ചായത്ത് നാലാം വാർഡ് സിപിഐ മെമ്പർ സി.പി നസീറ (40)യാണ് മരിച്ചത്.
വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാൻ വന്നിടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പിടി ഷറഫുദ്ദീന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.
A gram panchayat member died after being hit by a car in Mankada, Malappuram.

































