കത്തിവീശി പൊലീസിനെ വിറപ്പിച്ചു; വടക്കഞ്ചേരിയിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

കത്തിവീശി പൊലീസിനെ വിറപ്പിച്ചു; വടക്കഞ്ചേരിയിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ
Dec 31, 2025 12:10 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) വടക്കഞ്ചേരിയിൽ പൊലീസിന് നേരെ കത്തിവീശി പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച വടക്കഞ്ചേരി കുന്നത്ത് വീട്ടിൽ സഫർ(36), വടക്കഞ്ചേരി നായർക്കുന്ന് ആമിന മൻസിലിൽ അനസ് (26 ) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.

പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ മഞ്ഞപ്ര വടക്കേതിൽ രാഹുലിനെ (അപ്പു 28) പിടികൂടാനായി തിങ്കളാഴ്ച വൈകീട്ട് നാലിന് മണ്ണുത്തി പൊാലീസ് വടക്കഞ്ചേരിയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.

ഒല്ലൂക്കര മുളയം സിനു ആന്റണിയെ(29) ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ മണ്ണുത്തി പൊലീസ് വടക്കഞ്ചേരിയിൽ എത്തിയത്. രക്ഷപ്പെട്ട രാഹുലിനെ ഇതുവരെ കണ്ടെത്തിയില്ല.

കത്തിവീശി പൊലീസിൽ നിന്ന് രക്ഷപ്പെട്ട രാഹുൽ സഫറിൻ്റേയും അനസിൻ്റേയും സമീപത്തേക്കാണ് പോയത്. ഇരുവരും ചേർന്നാണ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. പച്ചക്കറി കടയിലെ ജോലിക്കാരനാണ് രാഹുൽ. ഇന്നലെ പൊലീസ് എത്തിയപ്പോൾ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശിയാണ് രാഹുൽ രക്ഷപ്പെട്ടത്.

Knife thrown at police in Vadakkancherry, suspect escapes, two arrested

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ

Dec 31, 2025 02:40 PM

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വി.ഡി...

Read More >>
കണ്ണ് തള്ളണ്ട, സ്വർണം താഴോട്ട് തന്നെ! ഇന്ന് മാത്രം കുറഞ്ഞത് രണ്ടുതവണ

Dec 31, 2025 02:34 PM

കണ്ണ് തള്ളണ്ട, സ്വർണം താഴോട്ട് തന്നെ! ഇന്ന് മാത്രം കുറഞ്ഞത് രണ്ടുതവണ

ഉച്ചക്കും സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത്...

Read More >>
'ചതിയൻ ചന്തു വെള്ളാപ്പള്ളി തന്നെ, എൽഡിഎഫിൻറെ മുഖമല്ല വെള്ളാപ്പള്ളി' - ബിനോയ് വിശ്വം

Dec 31, 2025 01:56 PM

'ചതിയൻ ചന്തു വെള്ളാപ്പള്ളി തന്നെ, എൽഡിഎഫിൻറെ മുഖമല്ല വെള്ളാപ്പള്ളി' - ബിനോയ് വിശ്വം

ചതിയൻ ചന്തു വെള്ളാപ്പള്ളി തന്നെ, എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല; ബിനോയ്...

Read More >>
മാഹി പള്ളൂരിൽ വൻ തട്ടിപ്പ്; വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടിയതായി പരാതി, വൻക്വട്ടേഷൻ സംഘത്തിൻ്റെ തലവൻ ഒളിവിൽ

Dec 31, 2025 01:43 PM

മാഹി പള്ളൂരിൽ വൻ തട്ടിപ്പ്; വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടിയതായി പരാതി, വൻക്വട്ടേഷൻ സംഘത്തിൻ്റെ തലവൻ ഒളിവിൽ

മാഹി പള്ളൂരിൽ വൻ തട്ടിപ്പെന്ന് പരാതി, വയോധികയുടെ വീടും 15 കോടിയുടെ സ്വത്തുക്കളും തട്ടി, വൻക്വട്ടേഷൻ സംഘത്തിൻ്റെ തലവൻ...

Read More >>
Top Stories

News Roundup