കോഴിക്കോട്: (https://truevisionnews.com/) താമരശ്ശേരി ചുരത്തില്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നതിനാല്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Traffic restrictions coming at Thamarassery Pass

































