'വീഡിയോ കോൾ ചെയ്ത് ഡ്രെസ്സ് ഊരി മാറിടം കാണിച്ചു, നട്ടെല്ലുണ്ടോ നിനക്ക്. ആണുമല്ല.. ഒരു പെണ്ണുമല്ല നീ....'; ജെസിക്കെതിരെ വെളിപ്പെടുത്തലുമായി ധന്യ

'വീഡിയോ കോൾ ചെയ്ത് ഡ്രെസ്സ് ഊരി മാറിടം കാണിച്ചു, നട്ടെല്ലുണ്ടോ നിനക്ക്. ആണുമല്ല.. ഒരു പെണ്ണുമല്ല നീ....'; ജെസിക്കെതിരെ വെളിപ്പെടുത്തലുമായി ധന്യ
Dec 31, 2025 10:28 AM | By Athira V

( https://moviemax.in/) ട്രാൻസ്ജെൻഡറും മോഡലും യുട്യൂബറുമായ ജാസിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. ജാസി അടുത്തിടെ നടത്തിയ സർജറിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തത്. അവനിൽ നിന്നും അവളിലേക്ക് എന്ന് ക്യാപ്ഷൻ നൽകിയാണ് സർജറി കഴിഞ്ഞ വിവരം ജാസി പുറത്തുവിട്ടത്. എന്നാൽ ജാസി ട്രാൻസ് വുമണായി മാറാനുള്ള ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും ബ്രെസ്റ്റ് ഇംപ്ലാറ്റേഷൻ സർജറി മാത്രമാണ് ചെയ്തതെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നു.

ഇതോടെ ജാസിക്ക് എതിരെ പലരും പ്രതികരിച്ച് തുടങ്ങി. ജാസിയുടെ ആളുകളെ തെറ്റിദ്ധരിപ്പിച്ചുള്ള വീഡിയോകൾക്ക് എതിരെ പ്രതികരിച്ചവരിൽ ഒരാൾ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ് രാജേഷാണ്.

ഇപ്പോഴിതാ ജാസിയിൽ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് ധന്യ. വീഡിയോ കോൾ ചെയ്ത് ജാസി വസ്ത്രം ഉരിഞ്ഞ് കാണിച്ചുവെന്ന് ധന്യ പറയുന്നു. ധന്യയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

ജാസി എന്ന ടോപ്പിക്ക് ഞാൻ അവസാനിപ്പിച്ചതായിരുന്നു. പക്ഷെ അവൻ അത് അവസാനിപ്പിക്കാൻ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. കഴിവിന്റെ പരമാവധി ഈ വീഡിയോ ഒഴിവാക്കാൻ ഞാൻ നോക്കിയിരുന്നു.

പക്ഷെ അതിന് എന്നെ അനുവദിക്കാത്തതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ആണും അല്ല പെണ്ണും അല്ല. ആണും പെണ്ണും കെട്ടതല്ല എന്ന രീതിയിൽ ജീവിക്കുന്നവനാണ് ജാസി. ഇതിന്റെ പേരിൽ എന്റെ തല പോയാലും എനിക്ക് പ്രശ്നമുള്ള കാര്യമല്ല. ജാസി ഈ വീഡിയോ കാണണം. എന്റെ വീഡിയോ കാണുന്നവർ ഈ വീഡിയോ അവന് അയച്ചുകൊടുക്കണം.

ഇവനെന്നോ ഇവളെന്നോ ജാസിയെ വിശേഷിപ്പിക്കാൻ പറ്റില്ല. അതിന്റെ കാരണം വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. പുതിയ വീഡിയോയിൽ താൻ സർജറി ചെയ്തത് കാണിച്ചുവെന്ന് ജാസി പറയുന്നത് എന്നെ കുറിച്ചാണ്. ഇവൻ എന്നെ വീഡിയോ കോൾ ചെയ്തിരുന്നു. ആ സമയം ഞാൻ പുറത്തായിരുന്നു. വീഡിയോ കോൾ എടുക്കാൻ പറ്റില്ലെന്ന് ഞാൻ ജാസിയോട് പറഞ്ഞിരുന്നു. പക്ഷെ അവൻ വീഡിയോ കോൾ ചെയ്തിട്ട് ഡ്രസ് ഊരി കാണിച്ചു.

ഞാൻ ഉടൻ തന്നെ ഫോൺ മറച്ച് പിടിച്ചു. കുറേ ആൾക്കാരുടെ ഇടയിലായിരുന്നു ഞാൻ ആ സമയത്ത് നിന്നിരുന്നത്. ഒരു സ്ത്രീയാകാൻ നടക്കുന്ന ഇവൻ ഞാൻ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുകയാണെങ്കിൽ പോലും വസ്ത്രം ഉരിഞ്ഞ് എനിക്ക് കാണിച്ച് തരാൻ പാടില്ല. ഒറ്റയ്ക്കായിരുന്നുവെങ്കിലും ഇവൻ വസ്ത്രം ഊരുമ്പോൾ ഞാൻ മാറ്റിപ്പിടിച്ചേനെ.

സിലിക്കോൺ കുത്തിപിടിപ്പിച്ചതൊന്നും കാണേണ്ട ആവശ്യം എനിക്കില്ല. നിങ്ങൾ സ്ത്രീയാകാൻ നിൽക്കുന്ന വ്യക്തിയാണെങ്കിൽ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങളുടെ മാറിടം മറ്റൊരു വ്യക്തിക്ക് കാണിച്ച് കൊടുക്കുന്നത്. നട്ടെല്ലുണ്ടോ നിനക്ക്. ആണുമല്ല.. ഒരു പെണ്ണുമല്ല നീ. ജാസി ബ്രെസ്റ്റ് സർജറിയാണ് നടത്തിയതെന്നാണ് ഞാൻ മുമ്പ് ഇവരെ കുറിച്ച് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ഇവരും അത് കൃത്യമായി പറയുന്നതിന്റെ ഓഡിയോ എന്റെ പക്കലുണ്ട്.

ട്രാൻസ്ജെന്റർ വിഭാ​ഗത്തിലുള്ള പല ആൾക്കാരുടേയും രഹസ്യങ്ങൾ ആ വോയ്സ് നോട്ടിലുണ്ട്. ഇനി ഇതുപോലുള്ള നാടകങ്ങളുമായി അതെല്ലാം ഞാൻ പുറത്ത് വിടും. ഒരുപാട് ട്രാൻസ്ജെന്റേഴ്സിനെ അത് ബാധിക്കും. അത് എന്റെ വിഷയമല്ല. ആരെന്ന് വിചാരിച്ചിട്ടാണ് ജാസിയും ആഷിയും കളിക്കുന്നത്?.

ജാസി ​ഗർഭിണിയെ കളിയാക്കിയത് തീർന്നിട്ടില്ല. സ്ത്രീകളുമായി ഉപമിക്കാനുള്ള യോ​ഗ്യത പോലും ജാസിക്കില്ല. ജാസി കേസ് കൊടുത്താലും എനിക്ക് വിഷയമല്ലെന്നും ധന്യ പുതിയ വീഡിയോയിൽ പറഞ്ഞു. ട്രാൻസ് വുമണായി മാറാൻ ആ​ഗ്രഹിക്കുന്ന സ്ത്രീകൾ ചെയ്യാറുള്ള ലിം​ഗമാറ്റ ശസ്ത്രക്രിയ ജാസി ചെയ്യാത്തതിന് എതിരെ കമ്യൂണിറ്റിയിൽ ഉള്ളവർ തന്നെ ഏറെ നാളുകളായി പ്രതികരിക്കുന്നുണ്ട്.

Jassie Ashi shows off her breasts on video call, Helen of Sparta's new video

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
Top Stories










News Roundup