ബത്തേരി: (https://truevisionnews.com/) ഇസ്രയേലില്‍ കെയര്‍ ഗിവര്‍ ആയിരിക്കെ അഞ്ച് മാസം മുന്‍പ് മരിച്ചനിലയില്‍ കണ്ടെത്തിയ ബത്തേരി സ്വദേശി ജിനേഷിന്റെ ഭാര്യയും ജീവനൊടുക്കി.
വയനാട് കോളേരി സ്വദേശി രേഷ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് രേഷ്മ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്
ജിനേഷിന്റെ മരണത്തിന് പിന്നാലെ മനോവിഷമത്തിലായിരുന്നു രേഷ്മ. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ജിനേഷിനെയും വീട്ടുമസ്ഥയായ വയോധികയെയും ജറുസലേമിന് സമീപം മേവസേരേട്ട് സിയോനിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റുമരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Jinesh's wife, found dead under mysterious circumstances in Israel, commits suicide


































