Dec 29, 2025 10:20 PM

https://moviemax.in/ ) ഭ ഭ ബ എന്ന സിനിമയിലൂടെ വീണ്ടും സിനിമാ രം​ഗത്ത് സജീവമാകുകയാണ് ദിലീപ്. കേസും വിവാദങ്ങളും ഒരു പരിധി വരെ ഒഴിഞ്ഞതിനാൽ പഴയ സ്ഥാനത്തേക്ക് ദിലീപ് തിരിച്ച് വരാനുമിടയുണ്ട്. മുൻ ഭാര്യ മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച സല്ലാപം എന്ന സിനിമയിലെ ഓർമ പങ്കുവെക്കുകയാണിപ്പോൾ‌ ദിലീപ്. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

അഭിനയിക്കുമ്പോൾ എല്ലാവരും സൗന്ദര്യം കളയാതെ നോക്കുമല്ലോ. അത് കെെവിട്ട് പോയി റിയലായ സീൻ സല്ലാപത്തിലാണ്. ഒറ്റ മുറിയുള്ള വീട്. ഒരു അച്ഛൻ അവിടെ കിടക്കുന്നുണ്ട്. ഞാനെവിടെയാണ് നിനക്ക് പായ വിരിച്ച് തരേണ്ടതെന്ന് ചോദിക്കുന്ന സീനുണ്ട്.

ആ സമയത്ത് ഞാൻ ശരിക്കും കരഞ്ഞു. ഒന്നാമത് ആ കിടക്കുന്ന ആൾക്ക് എവിടെയോ അച്ഛന്റെ രൂപസാദൃശ്യമുണ്ട്. ഞാനത് പോലുള്ള അവസ്ഥകളിൽ കിടന്നിട്ടുണ്ട് ഒരുപാട് കാലം. എന്റെ ചെറുപ്പത്തിൽ. ഒരു മുറിയിൽ തന്നെ അടുക്കളയുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു എനിക്ക്.

അവിടെ എന്റെ കയ്യിൽ നിന്ന് പോയി ഞാൻ ശരിക്കും കരഞ്ഞു. കട്ട് പറഞ്ഞിട്ടും ഞാൻ കരയുകയാണ്. സദാനന്ദന്റെ സമയം എന്ന സിനിമയിലും എനിക്കങ്ങനെ ഫീൽ ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന സീനിൽ. അപ്പൂപ്പൻ ഭയങ്കര ജന്മിയായിരുന്നു.

എന്റെ അച്ഛന്റെ ചേട്ടൻ കാരണം അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന വിഷ്വൽ ഉണ്ട് എന്റെയുള്ളിൽ. അന്നെനിക്ക് അഞ്ച് വയസാണ്. സീനുമായി സാമ്യം തോന്നിയപ്പോൾ ഞാൻ മാറിയിരുന്ന് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ദിലീപ് ഓർത്തു.

സല്ലാപത്തിൽ അഭിനയിക്കുമ്പോൾ ദിലീപും മഞ്ജുവും പ്രണയത്തിൽ അല്ല. ഈ പുഴയും കടന്ന് എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇവർ അടുക്കുന്നത്. 1998 ലായിരുന്നു വിവാഹം.

അന്ന് കരിയറിൽ താരമായി വളർന്ന് വരികയായിരുന്നു മഞ്ജു. വിവാഹ ശേഷം മഞ്ജു അഭിനയ രം​ഗത്ത് തുടരുന്നതിൽ ദിലീപിന് താൽപര്യമുണ്ടായിരുന്നില്ല. ഭാര്യയായ ശേഷം മഞ്ജു ലെെം ലെെറ്റിൽ നിന്നും പൂർണമായും അകന്നു. ദിലീപുമായി അകന്ന ശേഷമാണ് മഞ്ജു അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്.

2015 ലാണ് ഇവർ നിയമപരമായി വേർപിരിയുന്നത്. വിവാഹമോചനത്തിന് ശേഷം ഇവർ തമ്മിൽ ശത്രുതയുണ്ടെന്ന വാദമുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ഇതും വിഷയമായി. കേസിൽ ദിലീപ് എട്ടാം പ്രതിയായപ്പോൾ ദിലീപിനെതിരെ മൊഴി നൽകിയ ആളാണ് മഞ്ജു വാര്യർ.

സംഭവത്തിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന് സിനിമാ രം​ഗത്ത് നിന്നും ആദ്യം പറഞ്ഞയാളുമാണ് മഞ്ജു. കോടതി ദിലീപ് കുറ്റവിമുക്തനെന്ന് വിധി പറഞ്ഞ ശേഷം ​​നടൻ മാധ്യമങ്ങളെ കണ്ടിരുന്നു. അപ്പോൾ മഞ്ജുവിനെക്കുറിച്ചും ദിലീപ് സംസാരിച്ചു.

ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.

മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

Dileep and Manju in love, star couple, film career

Next TV

Top Stories










News Roundup