തൃശൂര്‍: (https://truevisionnews.com/) മറ്റത്തൂര്‍ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങളും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് ടി എം ചന്ദ്രനും.
ബിജെപിയുമായി സഖ്യം ചേരാന്‍ പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞത് അറിയില്ലെന്നും ആരും ബിജെപിയില്‍ ചേരില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. മറ്റത്തൂരിലെ ജനങ്ങളുടെ പൊതുവികാരം ഉള്‍പ്പെടെ കണക്കിലെടുത്താണ് രാജി തീരുമാനിക്കുകയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെയ്ക്കില്ല. ബിജെപിയുമായി സഹകരിച്ചുപോകുമെന്നും ടി എം ചന്ദ്രന്‍ വിശദീകരിച്ചു.
കോണ്‍ഗ്രസ് അംഗത്തെ വിലയ്‌ക്കെടുക്കാനുള്ള ഗൂഢതന്ത്രമാണ് ഇന്നലെ മറ്റത്തൂരില്‍ കണ്ടതെന്നും ടി എം ചന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഡിസിസി അധ്യക്ഷന്‍ പച്ചക്കള്ളം പറയുകയാണ്.
അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്നുള്ളത് ശരിയല്ല. ഡിസിസി ചിഹ്നം നല്‍കിയ മൂന്ന് സ്ഥാനാര്‍ത്ഥികളും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണില്‍ മത്സരിച്ച ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത കെ ആര്‍ ഔസേപ്പിനെ സിപിഐഎം വിലയ്‌ക്കെടുക്കുകയായിരുന്നു. ഔസേപ്പ് കാലുമാറുമെന്ന് അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ടി എം ചന്ദ്രന്‍ വിശദീകരിച്ചു.
മറ്റത്തൂരില്‍ പാര്‍ട്ടി അടിയന്തരമായി ഇടപെടണം. പാര്‍ട്ടി ഇടപെട്ടാല്‍ അവര്‍ പറയുന്നത് കേള്‍ക്കും. നേതാക്കള്‍ക്കെതിരെയെടുത്ത നടപടി പിന്‍വലിക്കണം. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് അനുകൂല തീരുമാനമെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
മറ്റത്തൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച പത്ത് പഞ്ചായത്ത് അംഗങ്ങളെയായിരുന്നു പാര്‍ട്ടി പുറത്താക്കിയത്. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ, മിനി, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. ഇതിനെതിരെയാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കിയത്.
'No one will join BJP'; Members expelled from Congress in Mattathur explain



































