തിരുവനന്തപുരം: (https://truevisionnews.com/) നെയ്യാറ്റിൻകരയിൽ മൊബൈൽഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് (48) മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Mobile shop owner found hanging in Neyyattinkara.


































