തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ സമരം പ്രഖ്യാപിച്ച് എൽഡിഎഫ്. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും.
ഞായറാഴ്ച നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, കടമിടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സമരം. കേന്ദ്രത്തിനെതിരെയുള്ള സമരപരമ്പരകളുടെ തുടക്കമാവും 12 നുള്ള പ്രതിഷേധം.
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും മുമ്പ് ഡൽഹിയിൽ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയുമായി കെ.എൻ.ബാലഗോപാൽ കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ഏറ്റവും അവസാനമായി 6000 കോടിയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനിരിക്കെയാണ് കടമെടുപ്പ് പരിധി വീണ്ടും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത്. 6000 കോടിരൂപയുടെ കടമെടുപ്പ് പരിധിയാണ് അവസാനമായി വെട്ടിക്കുറച്ചത്. സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നത് ജനങ്ങളെ കൂടി ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് പ്രതിഷേധം.
LDF announces strike against the Center.





























