കോട്ടയം: (https://truevisionnews.com/) മുണ്ടക്കയത്ത് റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ അരിയും വെള്ളവും നീല നിറത്തിലായി. മുണ്ടക്കയം ഏന്തയാര്‍ സ്വദേശി ബിജു തോമസിനാണ് ഈ അനുഭവം നേരിട്ടത്. ഏന്തയാര്‍ അക്ഷയ സെന്ററിന് സമീപം ഉള്ള റേഷന്‍ കടയില്‍ നിന്ന് ഇന്നലെ രാവിലെയാണ് അരി വാങ്ങിയത്.
പൊടിക്കുന്നതിനായി കുറച്ച് അരിയെടുത്ത് കഴുകിയപ്പോഴാണ് വെള്ളം നീല നിറമായത്. വൈകുന്നേരം ആയപ്പോഴേക്കും അരിക്കും നീലനിറം വന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞെട്ടിയിരിക്കുകയാണ് ബിജുവും കുടുംബവും. സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ബിജു പരാതി നല്‍കിയിട്ടുണ്ട്.
വെള്ളത്തിന്റെ പ്രശ്‌നം കൊണ്ടോ അരിയിലെ ബാക്ടീരിയ കണ്ടാമിനേഷന്‍ കൊണ്ടോ ആകാം അരിക്കും വെള്ളത്തിനും നീലനിറം വരാന്‍ കാരണമായതെന്ന് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. അരി പരിശോധിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ കാരണം മനസ്സിലാകൂ.
The color of the green rice bought from the ration shop changed after washing it.


































