കൊച്ചി: (https://truevisionnews.com/) കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ ഏഴാം ദിവസവും വില ഉയർന്നതോടെ എക്കാലത്തേയും കൂടിയ വിലയിലാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 12,945 രൂപയും, പവന് 880 രൂപ കൂടി 1,03,560 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചിരുന്നു. 18 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയിലെത്തി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വിൽപ്പന പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 4500 ഡോളർ കടന്നു. 4,534.16 ഡോളറാണ് ഇന്നത്തെ വില. 54.63 ഡോളറാണ് ഇന്ന് കൂടിയത്. 1.22 ശതമാനമാണ് വർധന. ആഗോളവിപണിയിൽ ഈ വർഷം മാത്രം 71 ശതമാനം വർധനവാണ് സ്വർണ വിലയിലുണ്ടായത്. ആഗോള രാഷ്ട്രീയസംഘർഷങ്ങൾക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടുന്നതും വിപണിയിൽ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു.
Today's gold price































.jpeg)


