Dec 27, 2025 11:17 AM

(https://truevisionnews.com/) ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ച അവസ്ഥയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. ജാമ്യം കിട്ടുന്ന വകുപ്പിന് ഇങ്ങനെ രാവിലെ തന്നെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ് .

എൻ സുബ്രഹ്മണ്യനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ബി പി കുറഞ്ഞതായി കണ്ടെത്തി അല്പസമയം ആശുപത്രിയിൽ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനോ അറസ്റ്റ് ചെയ്യുന്ന കാര്യത്തിലോ അദ്ദേഹത്തിന് പേടിയില്ലെന്ന് കെ പ്രവീൺ കുമാർ പറഞ്ഞു.

കോൺഗ്രസ് ഇതിനെതിരെ പ്രതിഷേധിക്കും രാജീവ് ചന്ദ്രശേഖറും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്, അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായിട്ടില്ല. അതേസമയം, താൻ പങ്കുവെച്ചത് എ ഐ ചിത്രമല്ലെന്ന് എൻ സുബ്രമഹ്ണ്യൻ പറഞ്ഞു.

തനിക്കെതിരെ എടുത്തത് രാഷ്ട്രീയപ്രേരിതമായ കേസാണ് ചോദ്യം ചെയ്യാൻ എന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചുകൊണ്ടുപോയത് ശബരിമല സ്വർണക്കൊള്ള മറയ്ക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും എൻ സുബ്രമണ്യൻ പ്രതികരിച്ചു.




KPraveen Kumar responds to N Subramanian's arrest

Next TV

Top Stories










News Roundup






GCC News