കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് കാർ തീപിടിച്ച് കത്തിനശിച്ചു. റെയിഞ്ച് റോവർ കാറിനാണ് തീ പിടിച്ചത്. തൊണ്ടയാട് ബൈ പാസ്സ് റോഡിന് സമീപത്താണ് അപകടം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു.
പിന്നീട് വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീ അണക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
A car caught fire and burned to death in Kozhikode.

































