കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ രോഗിക്ക് ഒപ്പം പാട്ടുപാടുന്ന ഡോക്ടറുടെ വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . ശ്വാസം മുട്ടൽ കാരണം പാട്ടുപാടാൻ കഴിയുന്നില്ലെന്ന വിഷമവുമായാണ് കൈവേലി സ്വദേശിനിയായ അനഘ കുറ്റ്യാടി ആശുപത്രിയിൽ എത്തിയത്. ചെസ്റ്റ് ഇൻഫെക്ഷൻ ബാധിച്ച് ഡോക്ടര്‍ സന്ദീപിന്റെ അടുക്കലെത്തിയ അനഘയ്ക്ക് ഡോക്ടർ പൂർണ പിന്തുണ നൽകി.
മാത്രമല്ല “അസുഖം ഭേദമായി ഒരു പാട്ടൊക്കെ പാടിയിട്ടുവേണം വീട്ടിലേക്ക് പോകാൻ” എന്ന് ചികിത്സയ്ക്കൊപ്പം ഡോക്ടര്‍ പറയുകയും ചെയ്തു. ഇത് അനഘയ്ക്ക് നല്‍കിയ ആത്മ വിശ്വാസം വളരെ വലുതായിരുന്നു.
അങ്ങനെ അസുഖം ഭേദമായപ്പോള്‍ ഒന്ന് പാടി നോക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇങ്ങനെ അനഘ ആശുപത്രിയിൽ നിന്ന് പാട്ടുപാടുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമാകുന്നത്.
പിന്തുണയുമായി ഡോ. സന്ദീപും അനഘയ്ക്ക് ഒപ്പം പാട്ടുപാടുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഒരു പുഞ്ചിരിയോടെയല്ലാതെ നമുക്ക് ഈ വീഡിയോ കാണാൻ സാധിക്കില്ല. മന്ത്രി വീണാ ജോർജാണ് ഈ ഹൃദ്യമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
Kuttiadi Taluk Hospital, doctor singing with patient, Health Minister shares video


































