തിരുവനന്തപുരം: (https://truevisionnews.com/) നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കേസിൽ ദിലീപിനെതിരെയുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിൻ്റെ കാര്യത്തിൽ താൻ പറഞ്ഞത് ശരിയാണ്. കേസിൽ ദിലീപിനെതിരെ തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കി. വ്യാപകമായി പ്രചരിച്ച പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചതാണ്.
ഒരു വനിത ജഡ്ജിക്കെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തുന്നു. ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ടെന്ന് പറഞ്ഞ രാഹുൽ കണ്ണിൽ പൊടിയിടാനെങ്കിലും ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും ചോദിച്ചു.
അതേസമയം, തനിക്കെതിരെ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതി കൊടുക്കുകയാണ് ചെയ്തതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പതിനൊന്നാം തിയതി ജാമ്യം കിട്ടേണ്ടതായിരുന്നു.
എന്നാൽ, പ്രോസിക്യൂഷൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ കോടതിയിൽ പറഞ്ഞു. 16 ദിവസം എന്തൊരു അനീതിയാണ് നടന്നതെന്ന് അന്വേഷിക്കണമെന്നും സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.
Actress attack case, RahulEaswar reacts to verdict


































