കട്ടപ്പന: ( www.truevisionnews.com ) ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. തോട്ടംതൊഴിലാളികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് ഏലത്തോട്ടത്തിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
സന്യാസിഓടയ്ക്ക് സമീപം തെക്കേ കുരിശുമലയിലേക്ക് പോയ വാഹനം കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ജീപ്പ് റേഡിൽ തലകീഴായി മറിഞ്ഞു. തമിഴ്നാട്ടിലെ ഉത്തമ പാളയം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമിതവേഗവും വാഹനത്തിൽ ആളുകളെ കുത്തി നിറച്ച് എത്തിച്ചതും അപകടകാരണമായന്നാണ് കരുതുന്നത്.
A vehicle carrying plantation workers lost control and overturned ten people were injured
































