(https://moviemax.in/ ) രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കിയ 'ജയിലർ' ബോക്സ്ഓഫീസിൽ കോളിളക്കമുണ്ടാക്കിയ സിനിമയാണ്. പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായ സിനിമയുടെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുകയാണ്. ബോളിവുഡ് നടി വിദ്യാ ബാലൻ സിനിമയിൽ ജോയിൻ ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
'ജയിലർ 2' ന്റെ തിരക്കഥ വിദ്യാ ബാലന് ഇഷ്ടമായെന്നും സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും അണിയറപ്രവർത്തകരോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, നടി സെറ്റിൽ ജോയിൻ ചെയ്തു എന്ന തരത്തിൽ വാർത്ത വരുന്നത്. കഥയിൽ വഴിത്തിരിവാകുന്ന കഥാപാത്രമാണ് വിദ്യയുടേതെന്നാണ് സൂചന.
Vidya Balan with the team of Rajinikanth's film 'Jailer 2'

































