കോഴിക്കോട് സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് ഭീഷണി; യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതി

കോഴിക്കോട് സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ കൊല്ലുമെന്ന് ഭീഷണി; യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി യുവതി
Dec 17, 2025 08:26 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com)  കോഴിക്കോട് ചാത്തമംഗലം വെള്ളിലശ്ശേരിയിൽ സോഷ്യൽമീഡിയ ഇൻഫ്ലുൻസറെ യുഡിഎഫ് പ്രവർത്തകർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി.

ഇൻഫ്ലുൻസറായ റീനയുടെ വീട്ടിൽ കയറിയാണ് ആഹ്ലാദപ്രകടനം നടത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. വീടിനുള്ളിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.

ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റീനയുടെ വീട്ടിലേക്ക് യുഡിഎഫ് ആഹ്ലാദപ്രകടനത്തിൻ്റെ ഭാഗമായി ഒരു സംഘം ആളുകൾ സ്ഫോടക വസ്തു എറിഞ്ഞത്.

ചെറിയ കുട്ടികൾ ഉൾപ്പെടെ വീടിന് പുറത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. ആഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങിയ സംഘം വീണ്ടും വീട് ലക്ഷ്യമാക്കിയെത്തിയാണ് സോടക വസ്തു എറിഞ്ഞതെന്നും വീട്ടിൽ കയറി വെട്ടുമെന്ന് ഭിഷണിപ്പെടുത്തിയതായും റീന പറഞ്ഞു.

എൽ ഡി എഫ് ബുത്ത് ഏജൻ്റായി റിന ഇരുന്നിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും നല്ല ബന്ധമാണെന്നും , ഭീഷണിക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും റിന പറഞ്ഞു. സി.സി ടി.വി ദൃശ്യം ഉൾപ്പെടെ കൈമാറി പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി ഫോളേവേഴ്‌സ് ഉള്ള റീനാസ് കലവറ എന്ന പേജിലുടെയാണ് ഇവർ ശ്രദ്ധേയയത്.

Woman files police complaint after social media influencer threatened to kill her

Next TV

Related Stories
പേരാമ്പ്രക്കാരന്റെ വൻ ഓൺലൈൻ കൊള്ള....! 76 ലക്ഷം തട്ടിയ തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ

Dec 17, 2025 11:19 AM

പേരാമ്പ്രക്കാരന്റെ വൻ ഓൺലൈൻ കൊള്ള....! 76 ലക്ഷം തട്ടിയ തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ

ഓൺലൈൻ തട്ടിപ്പ് , കോഴിക്കോട് പേരാമ്പ്ര സ്വദേശി പിടിയിൽ...

Read More >>
വോട്ടെണ്ണൽ ദിനം കുഴഞ്ഞുവീണ എൻ.ഡി.എ സ്ഥാനാർഥി മരിച്ചു

Dec 17, 2025 11:14 AM

വോട്ടെണ്ണൽ ദിനം കുഴഞ്ഞുവീണ എൻ.ഡി.എ സ്ഥാനാർഥി മരിച്ചു

കോട്ടയം വോട്ടെണ്ണൽ ദിനം കുഴഞ്ഞുവീണ എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർഥി...

Read More >>
ഇതെപ്പോൾ അങ്ങെത്തി...: കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരിൽ  അറസ്റ്റിൽ

Dec 17, 2025 11:08 AM

ഇതെപ്പോൾ അങ്ങെത്തി...: കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരിൽ അറസ്റ്റിൽ

കണ്ണൂർ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരിൽ ...

Read More >>
Top Stories

News Roundup