പാലാ: ( www.truevisionnews.com ) യുവ വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചിൽമൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ചത്. വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്കും. സംസ്കാരം പിന്നീട് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ. പഠനത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങൾ നിമ്മി, നീതു.
Young female doctor collapses and dies in Pala

































