കോട്ടയം: ( www.truevisionnews.com ) കാഞ്ഞിരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു.
സംഭവത്തില്‍ സാരമായി പരിക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാഞ്ഞിരം സ്‌കൂളിലെ പലസ് വണ്‍ വിദ്യാര്‍ത്ഥിയും മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
അതേസമയം പാലക്കാട് കുമാരനെല്ലൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സമീപത്ത് ഉപയോഗശൂന്യമായി കിടന്ന ട്യൂബ് ലൈറ്റ് വച്ച് അടികൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാം കമന്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
Clashes between students at school, plus two students injured

































