'ദൈവ വിശ്വാസി ദൈവത്തിന്റെ മുതൽ കക്കുമോ? ജയറാമിന്റെ വീടിന്റെ അടുക്കളയിൽ വരെ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും കൊണ്ടുവെച്ചു...'

 'ദൈവ വിശ്വാസി ദൈവത്തിന്റെ മുതൽ കക്കുമോ? ജയറാമിന്റെ വീടിന്റെ അടുക്കളയിൽ വരെ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും കൊണ്ടുവെച്ചു...'
Dec 15, 2025 11:40 AM | By Athira V

( https://moviemax.in/ ) മലയാളി സിനിമ പ്രേക്ഷകരുടെ ജനഹൃദയങ്ങൾ കീഴടക്കിയ കുട്ടിത്താരമാണ് മീനാക്ഷി അനൂപ്. പ്രായത്തിനൊത്ത പക്വത സംസാരത്തിലും ചിന്തകളിലും മീനാക്ഷിക്ക് വന്ന് കഴിഞ്ഞു. ദൈവവിശ്വാസത്തെ കുറിച്ചും കേരളത്തിലെ ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തിയും മീനാക്ഷി പങ്കുവെക്കാറുള്ള സോഷ്യൽമീഡിയ പോസ്റ്റുകളും നൽകാറുള്ള അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ മീനാക്ഷിയുടെ കാഴ്ചപ്പാടുകളെ പ്രശംസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്.

കാലം മാറി ഇന്നത്തെ പിള്ളേർക്കൊക്കെ മോശമല്ലാത്ത വിവരമുണ്ട്. കെട്ടിയോൻ ചത്തതുകൊണ്ട് ​ഗൾഫ് സന്ദർശനവും ട്രംപുമായി വിസിറ്റിങ് എന്നടക്കം പറഞ്ഞ് പോകുന്ന പെണ്ണുംപിള്ളയുമൊക്കെ സംസാരിക്കുന്നത് പോലും പൊതുവിജ്ഞാനത്തോടെയാണ്. അല്ലാതെ മണ്ടത്തരങ്ങളല്ല.

വലിയ വലിയ വർത്തമാനങ്ങളാണ് ഇവരെല്ലാം പറയുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണം ഇപ്പോഴും നമ്മുടെ മനസിൽ ഒപ്പം സിനിമയിലെ നന്ദിനിക്കുട്ടിയായി ജീവിക്കുന്ന ബാലതാരം മീനാക്ഷിയാണ്. ഒരു വലിയ വിഷയത്തെ അടുത്തിടെ ഒരു അഭിമുഖത്തിൽ ഭം​ഗിയായി മീനാക്ഷി അവതരിപ്പിച്ചിരുന്നു.

കൊടുകൈ എന്നാണ് മീനാക്ഷിയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് പറയാൻ തോന്നിയത്. വർത്തമാന കേരളത്തിൽ ദൈവമാണല്ലോ ഇപ്പോൾ താരം. അയ്യപ്പസ്വാമിയുടെ ദ്വാരപാലകന്മാരെയും അദ്ദേഹം ചവിട്ടി നിന്ന പീഠങ്ങളുമൊക്കെ സ്വർണ്ണം പൂശാൻ കൊണ്ടുപോയി സിനിമാക്കാരുടെ അടുക്കളയിലും മുതലാളിമാരുടെ കിടപ്പറയിലും വരെ കൊണ്ടുവെച്ച് കാശ് അടിച്ച് മാറ്റി.

സ്വർണ്ണപാളി മാറ്റി ചെമ്പ് പാളിവെച്ച പോറ്റിയുടെ കഥയൊക്കെ വാർത്തയിൽ ഇടംപിടിക്കുന്നുണ്ടല്ലോ. കാലം വല്ലാത്ത കാലമാണ്. നടൻ ജയറാമിന്റെ വീടിന്റെ അടുക്കളയിൽ വരെ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും കൊണ്ടുവെച്ചുവെന്നാണ് അറിഞ്ഞത്. ലക്ഷങ്ങൾ അടിച്ച് മാറ്റിയതായാണ് എന്റെ വിശ്വാസം.

ഞാൻ ഒന്നും കൊടുത്തില്ലെന്നാണ് ജയറാം പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ ജയറാമിന്റെ വീട്ടിൽ കൊണ്ടുപോയി വെക്കുന്നത്. സിനിമാക്കാരന്റെ വീട്ടിലാണോ ദ്വാരപാലക ശില്‍പമൊക്കെ കൊണ്ടുവെക്കുന്നത്.

അന്വേഷിക്കട്ടെ ഇനിയും പുറത്ത് വരാൻ ഒരുപാട് വിവരങ്ങൾ കാണും.രണ്ടുപേരും പൂണൂൽ ഇട്ടവരായതുകൊണ്ടാകും വീട്ടിൽ കൊണ്ടുപോയി അതൊക്കെ കൊടുത്തത്. ഇതൊക്കെ മനസിൽ വെച്ചിട്ടാകണം...

ദൈവമുതൽ മോഷ്ടിക്കുമ്പോൾ പോലും ഒരു ദൈവവും കള്ളന്മാരെ ശിക്ഷിക്കാൻ പോകുന്നില്ലെന്നും അതൊക്കെ ഈ കക്കുന്ന കള്ളന്മാർക്ക് അറിയാമെന്നും മീനാക്ഷി പറഞ്ഞത്. മലയാളത്തിലെ ഒരു നായികയും ഇങ്ങനെ സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തൊരു അർത്ഥവത്തായ കമന്റാണ് അവൾ പറഞ്ഞത്.

നിരീശ്വരവാദിയാണോയെന്ന് ചോ​ദിച്ചാൽ യുക്തിവാദിയാണെന്നാണ് മീനാക്ഷിയുടെ മറുപടി. യഥാർത്ഥ നിരീശ്വരവാദി ആരാണെന്ന് ചോദിച്ചാൽ തീർച്ചയായും ദൈവത്തോട് അടുത്ത് നിൽക്കുന്നവർ എന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലരാണെന്നാണ് മീനാക്ഷിയുടെ മറുപടി.

സ്വർണ്ണം മോഷ്ടിച്ച പോറ്റി നിരീശ്വരവാദിയായിരിക്കും. ദൈവ വിശ്വാസി ദൈവത്തിന്റെ മുതൽ കക്കുമോ?. മീനാക്ഷി പറയുന്നത് ശരിയാണ്.നിരീശ്വരവാദികളെന്ന് പറഞ്ഞ് നടക്കുന്നവർ ഒരു കുഴപ്പവും കാണിക്കുന്നവരല്ല. നമുക്ക് കാവൽ നിൽക്കുന്ന ​ദേവിക്ക് എന്തിനാണ് കാവൽ. മീനാക്ഷിക്ക് അറിയില്ല മീനാക്ഷി... ഭക്തി വിറ്റി തിന്നുന്നവരാണ് ഇന്ന് കേരളത്തിൽ വിജയിച്ച് നിൽക്കുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.


Actress Meenakshi, the gold chain issue, the star's response

Next TV

Related Stories
'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

Dec 15, 2025 11:06 AM

'ഭാമ എന്തിന് മൊഴി മാറ്റി? ക്വട്ടേഷൻ നൽകിയത് ആരാണെന്ന് എന്നോട് പേഴ്സണലി പറഞ്ഞതാണ്, എന്നിട്ടും കോടതിയിൽ ദിലീപിന് അനുകൂലമായി മാെഴി' -ഭാ​ഗ്യലക്ഷ്മി

ഭാമ എന്തിന് മൊഴി മാറ്റി? നടിയെ ആക്രമിച്ച കേസ്, ദിലീപിന് അനുകൂലമായി മൊഴി, ഡബ്ബിം​ഗ് ആർട്ടിസ്റ്റ്...

Read More >>
നീതിക്കായി പോരാട്ടം തുടരും , നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് ഡ‍ബ്ല്യൂസിസി

Dec 14, 2025 10:41 PM

നീതിക്കായി പോരാട്ടം തുടരും , നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്ന് ഡ‍ബ്ല്യൂസിസി

നീതിക്കായി പോരാട്ടം തുടരും , നടിയെ ആക്രമിച്ച കേസ് , കോടതി വിധിയിൽ കടുത്ത നിരാശ,...

Read More >>
'ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്.... അന്നും, ഇന്നും, എന്നും അവൾക്കൊപ്പം'; മഞ്ജു വാര്യർ

Dec 14, 2025 07:39 PM

'ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്.... അന്നും, ഇന്നും, എന്നും അവൾക്കൊപ്പം'; മഞ്ജു വാര്യർ

നടിയെ ആക്രമിച്ച കേസ്, അതിജീവതയുടെ പോസ്റ്റ്, മഞ്ജു വാര്യർ പോസ്റ്റ്...

Read More >>
'നാട് വികസിച്ചാൽ മതിയായിരുന്നു,  ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

Dec 14, 2025 01:53 PM

'നാട് വികസിച്ചാൽ മതിയായിരുന്നു, ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം , തിരുവനന്തപുരത്തെ ബിജെപി വിജയം , ഗോകുൽ...

Read More >>
Top Stories










News Roundup