വയനാട്: ( www.truevisionnews.com ) വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു. മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കിൽ ചികിത്സ നൽകി ഉൾവനത്തിലേക്ക് കടത്തിവിടും.
നോർത്ത് വയനാട് ഫോറസ്റ്റ് ഓഫീസർ, കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക. കൂട് സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് മയക്കുവെടി വെക്കാൻ തീരുമാനിച്ചത്.
Forest Department orders to drug the Pachilakadu tiger




























