അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം: സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം: സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
Dec 16, 2025 01:25 PM | By Susmitha Surendran

(https://truevisionnews.com/) രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്.

പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.

അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്.

SandeepWarrier's anticipatory bail plea postponed again

Next TV

Related Stories
പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു

Dec 16, 2025 08:41 PM

പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ് ഉത്തരവിട്ടു

പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാൻ വനം വകുപ്പ്...

Read More >>
തലച്ചോറിൽ രക്തം കട്ടപ്പിടിച്ചു; ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ചു

Dec 16, 2025 08:26 PM

തലച്ചോറിൽ രക്തം കട്ടപ്പിടിച്ചു; ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ചു

ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി...

Read More >>
സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം; പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്

Dec 16, 2025 08:19 PM

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം; പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്ക്...

Read More >>
താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

Dec 16, 2025 07:22 PM

താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

താമരശ്ശേരിയിൽ അപകടം, ബസും കാറും കൂട്ടിയിടിച്ചു , നാലു പേർക്ക്...

Read More >>
Top Stories