തിരുവനന്തപുരം: ( www.truevisionnews.com ) സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് അതിജീവിത പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.
മത നേതാക്കൾ, സാമൂഹ്യ -സാംസ്കാരിക പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുക്കും. ഗവർണർ ഗോവയിലായതിനാൽ പങ്കെടുക്കില്ല. 22ന് ലോക്ഭവനിൽ ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.
chief guest at the government Christmas party

































