കോഴിക്കോട് : ( www.truevisionnews.com ) ഇരുപത് വർഷമായി തുടരുന്ന ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെതിന് പിന്നാലെ നേതൃത്വത്തിനെതിരെ വാണിമേലിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. ഇന്ന് രാത്രിയാണ് ഭൂമിവാതുക്കൽ അങ്ങാടിയിൽ ഒരു സംഘം മുസ്ലിം ലീഗ് അണികൾ പ്രതിഷേധിച്ചത്.
പാർട്ടിക്കുള്ളിലെ യൂദാസുകളെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് പച്ചപ്പടയുടെ പ്രതിഷേധം. 'പാർട്ടിക്കുള്ളിലെ യൂദാസുകളെ പടിയടക്കൂ പിണ്ഡംവെക്കൂ... ഒളിച്ചുകാട്ടി ചിരിച്ചു കാട്ടി...പച്ചകൊടിയെ വഞ്ചിച്ചവരെ നിങ്ങൾക്കെതിരെ പ്രതിഷേധം...' എന്നായിരുന്നു പ്രതിഷേധത്തിന്റെ മുദ്രാവാക്യം
https://youtube.com/shorts/sUohRuuDmIo?si=CFjK-8Y4QZ1WROjd
രണ്ട് വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വാണിമേൽപഞ്ചായത്ത് ഭരണം 20 വർഷത്തിന് ശേഷം യുഡിഎഫിന് നഷ്ടമായത്. വാണിമേൽ പഞ്ചായത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ഒന്നാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ടി കെ വിജീഷിന് ആറ് വോട്ടും, യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണന് നാല് വോട്ടും, രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ശോഭയ്ക്ക് പത്ത് വോട്ടും, എൽ ഡി എഫ് സ്ഥാനാർഥി ചന്ദ്രിക്ക് പോസ്റ്റൽ വോട്ടുകൾ ഒന്നും ലഭിച്ചില്ല.
Muslim League activists protest in Vanimel


































