---
title: "'നാട് വികസിച്ചാൽ മതിയായിരുന്നു,  ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്"
english_title: "Local body election results, BJP victory in Thiruvananthapuram, Gokul Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/331091/local-body-election-results-bjp-victory-in-thiruvananthapuram-gokul-suresh"
published_at: "2025-12-14T13:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e75a292b24_gokul_suresh.jpg"
keywords: []
---

# 'നാട് വികസിച്ചാൽ മതിയായിരുന്നു,  ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതി'; ബിജെപി വിജയത്തിൽ ഗോകുൽ സുരേഷ്

> **Lead Summary:** ** ത**ദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പതിറ്റാണ്ടുകളായി ഇടത് കോട്ടയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ബഹുഭൂരിപക്ഷത്തിൽ വിജയിച്ചതിൽ പ്രതികരണവുമായി ഗോകുൽ സുരേഷ്.

## Article Content

** ത**ദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പതിറ്റാണ്ടുകളായി ഇടത് കോട്ടയായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ബഹുഭൂരിപക്ഷത്തിൽ വിജയിച്ചതിൽ പ്രതികരണവുമായി ഗോകുൽ സുരേഷ്.

രാഷ്ട്രീയത്തെ കുറിച്ച് അധികം ധാരണയില്ലാത്ത ആളാണെന്ന് പറഞ്ഞ ​ഗോകുൽ, നല്ല രീതിയിൽ നാട് വികസിച്ചാൽ മതിയായിരുന്നുവെന്ന് പറഞ്ഞു.

> "പൊളിറ്റിക്സിനെ പറ്റി വലിയ ധാരണയില്ലാത്ത ആളാണ് ഞാൻ. നല്ല രീതിയിൽ നാട് വികസിച്ചാൽ മതിയായിരുന്നു. എനിക്ക് തന്നെ ഇപ്പോൾ 32 വയസായി. ജനിക്കുന്ന കാലംതൊട്ട് ഇതുവരെയും നമ്മൾ പ്രതീക്ഷിച്ച രീതിയിലുള്ള ഡെലപ്മെന്റ് ഉണ്ടായിട്ടില്ല. ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. ഈ കാലത്ത് എക്സ്പെക്ട് ചെയ്യുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല.

> അതൊക്കെ സംഭവിക്കാൻ നമ്മൾ ആ​ഗ്രഹിക്കുന്നു. അതേത് വഴിയെങ്കിലും, ഏത് പാർട്ടി വഴിയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു. അധികം നമ്മളെ ചൂഷണം ചെയ്യാതെ. നല്ലൊരു മാറ്റം വരണം", എന്നായിരുന്നു ​ഗോകുൽ സുരേഷിന്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/331091/local-body-election-results-bjp-victory-in-thiruvananthapuram-gokul-suresh)