മഞ്ജുവിനോട് എന്തിനാ കാവ്യയുടെ കാര്യം പറഞ്ഞത് ? പിന്നാലെ ദിലീപിൻറെ ഭീഷണി; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി

മഞ്ജുവിനോട് എന്തിനാ കാവ്യയുടെ കാര്യം പറഞ്ഞത് ? പിന്നാലെ ദിലീപിൻറെ ഭീഷണി; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
Dec 15, 2025 07:43 AM | By Athira V

കൊച്ചി: ( www.truevisionnews.com ) നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ.

കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി.

തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു.

2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ​ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിം​ഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്ന് നടിയുടെ മൊഴിയിലുണ്ട്.

എന്നാൽ വിശദമായി പരിശോധിച്ചപ്പോൾ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോ​ഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്. സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്ന് നടി മൊഴി നൽകിയിട്ടുണ്ട്.

തൻ്റെ അടുത്ത് വന്ന് തറയിലിരുന്ന ദിലീപ്, എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു.

ആ സമയത്ത് മഞ്ജു തെളിവുകളുമായാണ് തൻ്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താൻ നിരാകരിക്കുമെന്നും നടി ചോദിക്കുന്നു. താൻ വിചാരിക്കുന്നവർ മാത്രമേ മലയാളസിനിമയിൽ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നൽകി.

എന്നാൽ ദിലീപിൻ്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങൾ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാർ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നും കോടതി ചോദിക്കുന്നു. നടി രഹസ്യമായി വെച്ചുവെന്നും യൂറോപ്യൻ യാത്രയിൽ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി നിരീക്ഷിക്കുന്നു.

ആ യാത്ര സംഘടിപ്പിച്ചത് ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് നടി യാത്ര തുടർന്നെന്നും കോടതി ചോദിക്കുന്നു. എന്തെങ്കിലും അസാധാരണമായ സംഭവങ്ങൾ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ് കോടതി പറയുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.

Actress attack case: Manju told about Dileep-Kavya relationship, threatened

Next TV

Related Stories
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ടെ, എസ്എൻഡിപിയെന്ന സാധനം ഇനി തന്‍റെ വീട്ടിൽ വേണ്ട'; സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ

Dec 15, 2025 10:24 AM

'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ടെ, എസ്എൻഡിപിയെന്ന സാധനം ഇനി തന്‍റെ വീട്ടിൽ വേണ്ട'; സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ

എസ്എൻഡിപിക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്....

Read More >>
'ശബരിമല ഭക്തർ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല, കൊള്ള പാർലമെന്റിലും ഉന്നയിക്കേണ്ട വിഷയം; അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ലെന്നും' സണ്ണി ജോസഫ്

Dec 15, 2025 10:24 AM

'ശബരിമല ഭക്തർ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല, കൊള്ള പാർലമെന്റിലും ഉന്നയിക്കേണ്ട വിഷയം; അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ലെന്നും' സണ്ണി ജോസഫ്

ശബരിമല സ്വർണ്ണപ്പാളി കൊള്ള , പാർലമെന്റിലും ഉന്നയിക്കേണ്ട പ്രധാനപ്പെട്ട വിഷയം,കെപിസിസി അധ്യക്ഷൻ സണ്ണി...

Read More >>
എന്താണ് സംഭവിച്ചത്? ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം; വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്

Dec 15, 2025 10:16 AM

എന്താണ് സംഭവിച്ചത്? ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം; വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്

ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയ സംഭവം; വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി...

Read More >>
പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

Dec 15, 2025 10:14 AM

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പാനൂരിലെ വടിവാള്‍ ആക്രമണം, അഞ്ച് സിപിഎം പ്രവര്‍ത്തകര്‍...

Read More >>
Top Stories










News Roundup