കൊച്ചി:(https://moviemax.in/) മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ച നടൻ എന്ന ചോദ്യത്തിന് കാലങ്ങളായി മലയാള സിനിമാപ്രേക്ഷകർക്കിടയിൽ നടക്കുന്ന ചർച്ചയാണ് ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി ഉർവശി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശിയുടെ തുറന്നുപറച്ചിൽ.
മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. രണ്ടു പേരുമില്ലാതെ മലയാള സിനിമയ്ക്ക് നിലനിൽപ്പില്ലെന്നും ഉർവശി പറയുന്നു. മമ്മൂട്ടിയ്ക്ക് യാചകനാകാനും രാജാവാകാനും സാധിക്കും. എന്നാൽ മോഹൻലാലിന് ചില പരിമിധികളുണ്ടെന്നും ഉർവശി പറയുന്നു.
"രണ്ട് പാളങ്ങളുമില്ലാതെ റെയിൽ പാളങ്ങളുണ്ടാകില്ല. അങ്ങനെയാണ് അവർ. ഒരു തൂണു കൊണ്ട് മാത്രം ഒന്നും നിൽക്കില്ല, രണ്ട് തൂണും വേണം. സ്ലാങ് ഉപയോഗിക്കുന്നതിലും വേഷ ചേർച്ചയിലും മമ്മൂക്കയാണ്. അത് സത്യസന്ധമായ കാര്യമാണ്. ഒരേ സമയം ഭിക്ഷക്കാരനാകാനും രാജാവാകാനും ജഗതി ശ്രീകുമാറിനും മമ്മൂട്ടിയ്ക്കും പറ്റും. പക്ഷെ മോഹൻലാലിന് സാധിക്കില്ല." ഉർവശി പറയുന്നു.
"അദ്ദേഹത്തിന്റെ ശാരീരികമായ സാന്നിധ്യത്തിന് കുറച്ച് പണിയുണ്ട്. അദ്ദേഹം വഴിയരികിലിരുന്ന് അമ്മാ വല്ലതും തരണേ എന്ന് പറഞ്ഞാൽ നല്ല കൊഴുത്ത് തടിച്ചിരിക്കുവാണല്ലോ പോയ് പണിയെടുത്ത് ജീവിക്കെടോ എന്ന് പറയും. ആര് വിശ്വസിക്കില്ല. സഹതാപം ക്രിയേറ്റ് ചെയ്യാനാകില്ല. അല്ലാത്തപക്ഷം ഭയങ്കര നടനാണ്. മമ്മൂട്ടി ഏത് സ്ലാങ് ഉപയോഗിച്ചാലും അനായാസമാകും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഭാഷ സരളമായി വരും. അത് എന്നും ഒരു പ്ലസ് ആയിട്ട് നിൽക്കും" എന്നും അവർ പറയുന്നു.
Actress Urvashi, viral chat, interview

































