( https://moviemax.in/ ) നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നെങ്കിലും പിന്നാലെ ഉള്ള വിവാദങ്ങൾക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കേസ് നടക്കുന്ന സമയത്തുള്ള ആരോപണങ്ങൾക്കും ചർച്ചകളും കൂടിയതേ ഉള്ളു . ഇപ്പോൾ ജനങ്ങൾക്ക് ചോദ്യങ്ങളുടെ ഒരു നിര തന്നെയുണ്ട്.
ദിലീപ് എങ്ങനെ കുറ്റവിമുക്തനായി, ദിലീപല്ല ഗൂഢാലോചന നടത്തിയതെങ്കിൽ പിന്നെ ആര്, എന്തുകൊണ്ട് പൾസർ സുനിക്ക് പരമാവധി ശിക്ഷ ലഭിച്ചില്ല, പൾസർ സുനി ആദ്യം പറഞ്ഞ മാഡം ആര് എന്നിങ്ങനെ പല സംശയങ്ങളും ജനങ്ങൾക്കുണ്ട്.
അന്വേഷണ സംഘത്തിന് കേസിൽ വീഴ്ച പറ്റിയെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. വാദങ്ങൾക്കപ്പുറം തെളിവുകൾ ഇല്ലെന്നാണ് കോടതി വിധിയിൽ പറയുന്നു. മാഡം ആര് എന്ന ചോദ്യമാണ് ശക്തമായി വരുന്നത്.
നടിയെ ആക്രമിക്കാൻ പൾസർ സുനി വണ്ടിയിലേക്ക് കയറിയപ്പോൾ തന്നെ ഇതൊരു ക്വട്ടേഷനാണെന്നും പിന്നിൽ ഒരു മാഡമാണെന്നും സുനി പറഞ്ഞിരുന്നു. പിന്നീട് അറസ്റ്റിലായപ്പോൾ മാഡം കാവ്യ മാധവനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ സുനി പിന്നീട് ഇത് മാറ്റിപ്പറഞ്ഞു. ദിലീപിലേക്ക് സംശയം പോകാതിരിക്കാൻ മാഡമെന്ന് താൻ വെറുതെ പറഞ്ഞതാണെന്ന് സുനി ഒരു അഭിമുഖത്തിൽ പറഞ്ഞു. സുനിയുടെ വാദങ്ങളിലെല്ലാം ആശയക്കുഴപ്പമുണ്ട്.
മാഡം ആരാണെന്ന ചോദ്യം കോടതി ചോദിക്കുന്നുണ്ട്. ഇതിൽ ഉത്തരം കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ആദ്യം കുറ്റപത്രം സമർപ്പിച്ചപ്പോൾ പൾസർ സുനി പറഞ്ഞ മാഡം ആരെന്ന അന്വേഷണം നടത്തിയില്ല. വാഹനത്തിൽ നടിയെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് സുനി ഒരു സ്ത്രീയുമായി സംസാരിച്ചിട്ടുണ്ട്.
ശ്രീലക്ഷ്മി എന്നാണ് ആ സ്ത്രീയുടെ പേര്. അത് ആരാണ് എന്ന ചോദ്യത്തിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ശ്രീലക്ഷ്മിയെന്ന വ്യക്തിയെ സാക്ഷി പോലുമാക്കിയിട്ടില്ലെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ കോൾ വിവരങ്ങൾ ഹാജരാക്കിയില്ല. അന്വേഷണ സംഘം വേഗം അത് സുനിലുമായി അടുപ്പമുണ്ടായിരുന്ന ഒരു സ്ത്രീയാണെന്ന് പറഞ്ഞ് ആ ചാപ്റ്റർ അവിടെ ക്ലോസ് ചെയ്തു.
സുനിലുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയായിരുന്നെങ്കിൽ അവർക്ക് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യതയുണ്ടായിരുന്നു. അത് പോലും പൊലീസ് ചെയ്തില്ല. അവരെ ചോദ്യം ചെയ്തോ എന്നതിൽ പോലും വ്യക്തത തരാൻ പൊലീസിന് കഴിയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജയിലിൽ വെച്ച് പൾസർ സുനി ദിലീപിനയച്ച കത്തിൽ ദിലീപ് നൽകിയ ക്വട്ടേഷനാണിതെന്ന് പറയുന്നുണ്ട്. എന്നാൽ ആദ്യം പറഞ്ഞത് മാഡമെന്നും. ഈ വെെരുദ്ധ്യവും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
Who is the madam mentioned by Pulsar Suni? Actress attack case, Dileep Palla gave the quotation





























