ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു
Dec 10, 2025 01:28 PM | By Athira V

( https://moviemax.in/ ) സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ലിംഗമാറ്റ ശസ്ത്രക്രിയ (Sex Reassignment Surgery - SRS) പൂർത്തിയാക്കാതെ സ്ത്രീ വേഷം ധരിച്ച് പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നവർക്കെതിരെ അടുത്തിടെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.

അത്തരം ആളുകൾ പൊതു സ്ഥലങ്ങളിലെ ശുചിമുറികൾ ഉപയോ​ഗിക്കുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുള്ള ചോദ്യം അവതാരകയിൽ നിന്നും വന്നപ്പോഴാണ് രഞ്ജു രഞ്ജിമാർ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായി നിറഞ്ഞ് നിൽക്കുന്ന ട്രാൻസ്ജെന്റർ ജാസിയെ ഉദാഹരണമായി വെച്ചായിരുന്നു അവതാരകയുടെ ചോദ്യം വന്നത്.

ജാസി എല്ലാ സർജറിയും ഇതുവരെ ചെയ്തിട്ടില്ല. അത്തരക്കാർ പൊതുഇടങ്ങളിലെ ടോയ്ലറ്റ് ഉപയോ​ഗിക്കുന്നതിനോട് തനിക്കുള്ള താൽപര്യക്കുറവ് രഞ്ജു രഞ്ജിമാർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രഞ്ജു രഞ്ജിമാറിന് എതിരെ തനിക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസി.

സർജറി ചെയ്താൽ മാത്രമെ ട്രാൻസായി അം​ഗീകരിക്കാൻ പറ്റൂ എന്നില്ലെന്ന് ജാസി പറയുന്നു. ജാസി സർജറി ചെയ്യാത്തതുകൊണ്ട് പബ്ലിക്കലി ഇറങ്ങുമ്പോൾ ജാസി ഏത് ടോയ്ലെറ്റ് ഉപയോ​ഗിക്കും എന്നത് സംബന്ധിച്ച് രഞ്ജു രഞ്ജിമാർ സംസാരിക്കുന്നത് ഞാൻ പലരും അയച്ച് തന്നപ്പോൾ കണ്ടിരുന്നു. ഇവർക്കെല്ലാവർക്കും ഞാൻ എന്ത് ചെയ്യുന്നു,

ഞാൻ ഏത് ടോയ്ലറ്റ് ഉപയോ​ഗിക്കുന്നുവെന്നതാണ് വലിയ സംഭവം. ഒന്നാമത് പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ പബ്ലിക്ക് ടോയ്ലറ്റ് ഉപയോ​ഗിക്കുന്നയാളല്ല ഞാൻ. റിനെ മെഡിസിറ്റിയിലൊക്കെ പോകുമ്പോൾ അവിടെ സ്ത്രീക്കും പുരുഷനും മാത്രമല്ല അദേഴ്സ് എന്നെഴുതി മറ്റൊരു ടോയ്ലറ്റ് കൂടിയുണ്ട്. ട്രാൻസ്ജെന്റേഴ്സിനുള്ള ടോയ്ലറ്റ് അവൈലബിളാണ്. അത്തരം ടോയ്ലറ്റുകളെ ഞാൻ ഉപയോ​ഗിക്കാറുള്ളു.

ദൂര യാത്രകളെക്കെ പോകുമ്പോൾ പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ പെട്രോൾ പമ്പുകളിൽ ജെന്റ്സ്, ലേഡീസ് ടോയ്ലറ്റുകൾ ഉണ്ടാകും. അതൊരു ചോദ്യം ചിഹ്നം തന്നെയാണ്. ആ സമയത്ത് ഏത് ഉപയോ​ഗിക്കും എന്നത്. അത്തരം സാഹചര്യങ്ങളിൽ പൊതുവെ ഞാൻ ജെന്റ്സിന്റെ ടോയ്ലറ്റാണ് ഉപയോ​ഗിക്കാറ്. ജെന്റ്സുണ്ടോ എന്നതൊക്കെ അന്വേഷിച്ച് ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് ഉപയോ​ഗിക്കാറ്.

പമ്പിലൊക്കെ ആകുമ്പോൾ ഒരു ടോയ്ലറ്റിൽ ഒരാളെ ഉണ്ടാകു. ഒരുപാട് പേരൊന്നും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ ടോയ്ലറ്റാണ് ഞാൻ കൂടുതൽ ഉപയോ​ഗിക്കാറ്. ലേഡീസിന്റെ ടോയ്ലറ്റിൽ കയറുമ്പോഴും പ്രശ്നമാണ്. ജെന്റ്സിന്റെ ടോയ്ലറ്റിൽ കയറുമ്പോഴും പ്രശ്നമാണ്. ആ ചോദ്യം എന്നെ വേദനിപ്പിച്ചു. സ്വത്വം എന്നത് നമ്മുടെ ഉള്ളിൽ നിന്നും വരുന്നതാണ്.

ഒരു ട്രാൻസ്ജെന്ററാകണമെങ്കിൽ എല്ലാ സർജറിയും ചെയ്താൽ മാത്രമെയാകൂ അല്ലെങ്കിൽ ട്രാൻസായി അംഗീകരിക്കാൻ പറ്റൂ എന്നൊന്നുമില്ല. സെൽഫ് ഡിക്ലറേഷൻ എന്നൊന്നുണ്ട്. സ്വത്വം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിൽ നിൽക്കുമ്പോഴാണ് നമ്മൾ യഥാർത്ഥമാകുന്നത്. ആൺകുട്ടിയായി ജനിച്ചിട്ട് എന്റെ സ്വത്വം മനസിലാക്കി സ്ത്രീയിലേക്ക് മാറിയ വ്യക്തിയാണ് ഞാൻ.

അങ്ങനൊരാൾ സ്വത്വം വെളിപ്പെടുത്തുമ്പോൾ അയാൾ സർജറി ചെയ്തിട്ടില്ലെങ്കിലും അം​ഗീകരിക്കാൻ നമ്മൾ പഠിക്കണം. ട്രാൻസ്ജെന്റേഴ്സിനുള്ള ടോയ്ലറ്റ് പൊതു ഇടങ്ങളിൽ ഇല്ല. അതൊരു പ്രശ്നം തന്നെയാണ്. ട്രാൻസ്ജെന്റേഴ്സിനായും ടോയ്ലറ്റ് വരണം. പല മാളുകളിലും അത്തരം ടോയ്ലറ്റുകൾ വരുന്നുണ്ട്. പൊതു ഇടങ്ങളിലും അത്തരം ടോയ്ലറ്റുകൾ വന്നാൽ ഞങ്ങളെപ്പോലുള്ളവർക്ക് ഹെൽപ്പ് ഫുള്ളായിരിക്കും.

ദുബായിലേക്ക് തിരികെ പോകുന്നത് പ്ലാൻ ചെയ്യുന്നുണ്ട്. അതിനുള്ള കാര്യങ്ങൾ ശരിയാകുമ്പോൾ തിരിച്ച് പോകും. മാത്രമല്ല എനിക്ക് ഇനിയും സർജറി ബാക്കിയുണ്ട്. ഡേറ്റും കാര്യങ്ങളൊക്കെ എടുത്തിട്ടുണ്ട്. ദുബായിലേക്ക് എന്തായാലും പോകണം. എന്റെ വലിയൊരു ആ​ഗ്രഹമാണ്. ഞങ്ങളുടെ ഷോപ്പ് അവിടെയുണ്ട്. ഒരു ആ​ഗ്രഹമാണ് അവിടെ പോകണമെന്നുള്ളത്. ട്രാൻസായി അങ്ങോട്ട് പോകാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഫീമെയിൽ പാസ്പോർട്ട് എടുത്തിട്ട് പോകണം എന്നും ജാസി പറഞ്ഞു.


Celebrity makeup artist Renju Renjimar, Jassie, which toilet does she use?

Next TV

Related Stories
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories










GCC News