'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത
Dec 10, 2025 10:30 AM | By Athira V

( https://moviemax.in/ ) മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ഹരിത ജി നായർ. നഴ്സായ ഹരിത കസ്തൂരിമാൻ എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

ഇപ്പോഴിതാ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ഭർത്താവ് വിനായകുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചുവെന്ന് ഹരിത അറിയിച്ചത്. ദൃശ്യം 2 അടക്കമുള്ള സിനിമകളുടെ എഡിറ്ററാണ് വിനായക്. ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്.

ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായക് വി എസും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്.

ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ... ജീവിക്കാൻ അനുവദിക്കൂ എന്ന് കുറിച്ചുകൊണ്ടാണ് ഹരിതയുടെ കുറിപ്പ് അവസാനിച്ചത്. 2023ൽ അത്യാഢംബപൂർവമായിരുന്നു ഇരുവരുടേയും വിവാഹം.


Miniscreen star Haritha G Nair, divorce, marriage ends

Next TV

Related Stories
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories










News Roundup