( https://moviemax.in/ ) നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം സെഷൻസ് കോടതി കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും. ഈ കേസുമായും വിധിയുമായും ബന്ധപ്പെട്ട് തനിക്ക് തോന്നിയ ചില സംശയങ്ങൾ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു. കേസിൽ പ്രോസിക്യൂഷന് വ്യക്തമായ തെളിവ് കൊടുക്കാൻ പറ്റാത്തതുകൊണ്ടാണ് ഈ കേസ് പൊട്ടിപൊളിഞ്ഞതെന്ന് സായ് കൃഷ്ണ പറയുന്നു.
നീണ്ട എട്ട് വർഷങ്ങൾക്കുശേഷം നടിയെ ആക്രമിച്ച കേസിൽ വിധി വന്നിരിക്കുന്നു. ഇനി ഇതിന് അപ്പീൽ പോകാൻ പറ്റും. കാരണം പ്രോസിക്യൂഷന് സമീപിക്കാനായി ഹൈ കോർട്ടും സുപ്രീം കോർട്ടുമെല്ലാമുണ്ട്. ദിലീപിന് ഇപ്പോൾ ലഭിച്ചത് ഒരു ഇടക്കാല ആശ്വാസമാണ്. ഗൂഢാലോചന തെളിയിക്കാൻ കഴിയാതെ വന്നതുകൊണ്ട് ദിലീപിനെ വെറുതെ വിട്ടു.
ഗൂഢാലോചന തെളിയിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട് പുതിയൊരു ആഖ്യാനം കൂടി ആരംഭിച്ചിട്ടുണ്ട്. ദിലീപിന് എതിരെയെന്ന് മാധ്യമങ്ങളിൽ അടക്കം നിറയുമ്പോഴും അതിനുള്ളിൽ കൂടി മറ്റൊരു ആഖ്യാനം കടത്തുന്നില്ലേയെന്ന സംശയം എനിക്ക് തോന്നി. ദിലീപ് കുറ്റവിമുക്തനായി കോടതിയിൽ നിന്നും പുറത്തിറങ്ങിയ ഉടൻ വേറൊരു ലൈൻ സ്റ്റാർട്ട് ചെയ്തു. ഈ ഒരു ടൈം ലൈനിൽ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം.
എന്റെ തോന്നലുകളാണ് ഞാൻ പറയുന്നത്. വിധിയോട് യോജിക്കുന്നില്ലെന്ന് പാർവതി തിരുവോത്ത് അടക്കം പലരും പോസ്റ്റിട്ട് കണ്ടു. ആദ്യത്തെ ആറ് പ്രതികളേയും കോടതി ശിക്ഷിച്ചു. എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു എന്നതുകൊണ്ട് ഈ കേസിന്റെ വിധി പ്രസ്താവന നല്ല മെറിറ്റിൽ അല്ലെന്ന് പറയാൻ പറ്റുമോ?. ആദ്യത്തെ ആറ് പ്രതികൾ എന്തിന് വേണ്ടി ഈ കുറ്റകൃത്യം ചെയ്തുവെന്നതിന്റെ ക്ലാരിറ്റി വിധി പ്രസ്താവന പുറത്ത് വന്നാലെ കിട്ടു.
ദിലീപിന്റെ പേരിലുള്ള ഗൂഢാലോചന തെളിയിക്കാൻ പറ്റിയില്ലെങ്കിൽ പൾസർ സുനിയുടെ പ്രേരണ ഘടകം എന്തായിരുന്നുവെന്ന് കണ്ടെത്തേണ്ടെ?. അതുകൊണ്ട് തന്നെ ഈ വിധി കൊണ്ടുള്ള മെറിറ്റ് എന്താണെന്നുള്ള സംശയം വരും. അതുപോലെ ഇരയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മിനി പോലും വിഡ്ഢിത്തം പറഞ്ഞത് ഞാൻ കേട്ടു. ആ സ്ത്രീയെ ദിലീപ് റേപ്പ് ചെയ്താൽ പോലും ഇത്രയും പ്രശ്നം അവർക്കുണ്ടാവില്ല. ഇതിപ്പോൾ യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എന്നാണ് ആ അഡ്വക്കേറ്റ് പറഞ്ഞത്.
ഇവർ എന്തിന് ഇങ്ങനെ പറഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല. ദിലീപിനെ പോലെ നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതിയുടെ വക്കീൽ പോലും മഞ്ജു വാര്യർ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ വിഷയത്തെ ആസ്പദമാക്കിയാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കേസിൽ പുതിയൊരു ആഖ്യാനം ആരംഭിച്ചിട്ടുണ്ടെന്ന്. ഈ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ജാമ്യത്തിൽ ഇറങ്ങിയശേഷം ചില കാര്യങ്ങൾ പറഞ്ഞിരുന്നു.
ദിലീപിനെ ചതിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കെണിയാണ് ഈ കേസ്. നടൻ ലാൽ പലതവണ ഭീഷണിപ്പെടുത്തി. സത്യസന്ധമായ കാര്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ എന്റെ ജീവന് വരെ ഭീഷണിയുണ്ട്. യഥാർത്ഥ സത്യങ്ങൾ കോടതിയിൽ രഹസ്യ മൊഴിയായി പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങൾ ഉണ്ടാക്കിയ കാര്യങ്ങളാണ് പുറത്ത് വന്നത്. മഞ്ജുവും രമ്യ നമ്പീശനും ലാലും ദിലീപിനെ തകർക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയാണ് ഈ കേസ് എന്നാണ് മാർട്ടിൻ ഒരിക്കൽ പറഞ്ഞത്.
ദിലീപ് കുറ്റവിമുക്തനായപ്പോൾ പറഞ്ഞ് തുടങ്ങിയ അതേ നറേറ്റീവ് തന്നെയാണ് മാർട്ടിൻ പറഞ്ഞതും. മലയാളികൾ ഇനി വരും ദിവസങ്ങളിൽ കേൾക്കാൻ പോകുന്ന പേരുകൾ മഞ്ജു വാര്യർ, രമ്യ നമ്പീശൻ, ലാൽ തുടങ്ങിയവർ ദിലീപിന് എതിരെ നടത്തിയ ഗൂഢാലോചന എന്നാകും. ഇതൊക്കെ എനിക്കുള്ള സംശയങ്ങളാണ്. ഈ കേസിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗൂഢാലോചന നടന്നുവോ എന്നതാണ്.
പൾസർ സുനിയും ദിലീപും തമ്മിലുള്ള ലിങ്കൊന്നും തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ല. വെറുതെ വാദത്തിന്റെ സമയത്ത് എന്തൊക്കയോ പറഞ്ഞുവെന്ന് മാത്രം. ദിലീപ് പണം കൊടുത്തുവോ എന്നതിന് പോലും തെളിവില്ല. ദിലീപ് കുറ്റക്കാരനാണെന്ന് വിചാരിക്കുന്നവരും അല്ലെന്ന് വിചാരിക്കുന്നവരുമുണ്ട്. അവരിൽ കുറച്ച് പേർക്ക് മാത്രമെ ഈ വിധി കൊണ്ട് മാറ്റം വരൂ.
പ്രോസിക്യൂഷന് തെളിവ് കൊടുക്കാൻ പറ്റാത്തതുകൊണ്ടാണ് ഈ കേസ് പൊട്ടിപൊളിഞ്ഞത്. മഞ്ജു വാര്യർ... രമ്യ നമ്പീശൻ... ലാൽ എന്ന പുതിയ ആഖ്യാനത്തിന്റെ തുടക്കമാണ് ദിലീപ് ഇന്ന് കുറ്റവിമുക്തനായപ്പോൾ നമ്മൾ കണ്ടത്. ഇനി ഇത് ഒരുപാട് ഡീപ്പായി പോകും. നമുക്ക് കാത്തിരുന്ന് കാണാം എന്ന് പറഞ്ഞാണ് സായ് കൃഷ്ണ വീഡിയോ അവസാനിപ്പിച്ചത്.
Bigg Boss star Sai Krishna, actress attack case, conspiracy by Manju, Ramya and Lal































.jpeg)


