തിരുവനന്തപുരം : ( www.truevisionnews.com) മൂന്നാം ക്ലാസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ജനാർദ്ദനപുരം സ്വദേശി ആദിനാഥ്(8) ആണ് മരിച്ചത്.
ജനാർദ്ദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ വച്ചാണ് പാമ്പ് കടിയേറ്റത്. പാമ്പിനെ അറിയാതെ ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.
Third grader dies from snake bite Thiruvananthapuram






























.jpeg)

