Dec 1, 2025 09:00 PM

തിരുവനന്തപുരം: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്.

അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുകയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്.

10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. നാല് മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. എന്നിരിക്കെയാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിയുടെ വാഹനം വാങ്ങാനുള്ള 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.


New car for Chief Minister Pinarayi Vijayan; Finance Department allocates Rs 1.10 crore

Next TV

Top Stories










News Roundup