( moviemax.in) ജീവിതത്തില്‍ എല്ലാമെല്ലാമായ അച്ഛനെക്കുറിച്ച് വാചാലയായിരിക്കുകയാണ് മഞ്ജരി. അന്നൊരിക്കല്‍ അച്ഛനെക്കുറിച്ച് ഒരു വാചകം എഴുതിയതും, അതിന്റെ അര്‍ത്ഥവും പ്രത്യാഘാതവും മനസിലാക്കാതെ പോയതിനെക്കുറിച്ചുമായിരുന്നു ഗായിക സംസാരിച്ചത്. ഇതുവരെ ഇതേക്കുറിച്ച് ചോദിച്ച് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. സൂപ്പര്‍ സ്റ്റാര്‍ സീനിയര്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മഞ്ജരി അച്ഛനെക്കുറിച്ചും, അന്നത്തെ സംഭവത്തെക്കുറിച്ചും തുറന്നുപറഞ്ഞത്.
നാട്ടിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് മസ്‌കറ്റിലാണ്. അച്ഛന്റെ ചെറിയ ശമ്പളത്തിലാണ് കഴിഞ്ഞിരുന്നു. കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിച്ച് കൊടുത്ത് അമ്മയും ചെറിയ രീതിയില്‍ അച്ഛനെ സഹായിക്കുന്നുണ്ടായിരുന്നു. ഒരു കുറവും വരുത്തതാതെയാണ് എന്നെ നോക്കിയത്. ഫ്രണ്ട്‌സൊക്കെ ഉപയോഗിച്ചിരുന്ന ഡ്രസൊക്കെ ഞാന്‍ ഇട്ടിട്ടുണ്ട്. തുടക്കത്തില്‍ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടികളൊക്കെ പൊതുവെ അമ്മയെ അനുകരിക്കുമ്പോള്‍ ഞാന്‍ അച്ഛനെയായിരുന്നു അനുകരിച്ചിരുന്നത്.അച്ഛന്‍ എങ്ങനെയാണോ താടിയും മീശയും ഒതുക്കുന്നത് എന്നൊക്കെ ഞാന്‍ നോക്കി വെക്കും. അച്ഛന്‍ ഉപയോഗിക്കുന്ന ചീപ്പ് വെച്ചേ എന്റെ മുടി ചീകാറുണ്ടായിരുന്നുള്ളൂ. അച്ഛന്‍ പോവുന്ന ബാര്‍ബര്‍ ഷോപ്പില്‍ തന്നെ എനിക്കും പോണം.ബോയ് കട്ടടിച്ചായിരുന്നു നടന്നിരുന്നത്. കമ്മലൊന്നും ഞാന്‍ ഇടാറില്ലായിരുന്നു അന്ന്.
അച്ഛന്‍ എനിക്കെന്റെ ഹീറോയാണ്. അവരുടെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എന്നെ കാര്യമായി തന്നെയാണ് നോക്കിയത്. സ്‌കൂളില്‍ വാക്ക് തന്ന് വാചകം എഴുതിപ്പിക്കുന്ന പരിപാടിയുണ്ടായിരുന്നു. ക്രുവല്‍ എന്ന വാക്ക് തന്നപ്പോള്‍ മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ എന്ന് ഞാന്‍ എഴുതി. സെന്റന്‍സ് ഉണ്ടാക്കാന്‍ വേണ്ടി എഴുതിയതാണ്. പേരന്‍സ് മീറ്റിംഗ് വന്നപ്പോള്‍ ഈ കുട്ടി ഇങ്ങനെയൊക്കെ എഴുതിയെന്ന് പറഞ്ഞ് ടീച്ചേഴ്‌സ് എന്നെയും അച്ഛനെയും അമ്മയേയും പിടിച്ചിരുത്തി.
അതെന്താണ് മഞ്ജു അങ്ങനെയൊക്കെ എഴുതിയത്. അവള്‍ക്ക് അങ്ങനെ വല്ല ഫീലിംഗ്‌സുമുണ്ടായോ എന്നൊക്കെയായിരുന്നു അച്ഛന്റെ ചോദ്യം. അത് വാചകം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ചെയ്തതാണെന്ന് പറഞ്ഞ് ഞാന്‍ തടിതപ്പി. മോളേ അതിനിടയില്‍ നോട്ട് എ എന്നുകൂടി എഴുതിക്കൂടായിരുന്നോ എന്നായിരുന്നു അമ്മ ചോദിച്ചത്. അത്രയൊന്നും ചിന്തിച്ചില്ല, പെട്ടെന്നങ്ങ് എഴുതിയതാണ്.
ചെറിയ കുട്ടിയല്ലേ എന്ന് പറഞ്ഞ് അച്ഛന്‍ അത് വിട്ടിരുന്നു. എന്നാലും അന്ന് നീ അങ്ങനെ എഴുതിയില്ലേ എന്ന് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. അതൊരു അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്. അച്ഛന്‍ എന്റെ മ്യൂസിക്കൊന്നും അങ്ങനെ ശ്രദ്ധിക്കില്ല. പ്രോഗ്രാമിന് വന്നാലും അങ്ങനെ ഇരിക്കില്ല. കൊണ്ടുവിട്ടിട്ട് മാറിയിരിക്കും. അച്ഛന് മ്യൂസിക്കിലൊന്നും താല്‍പര്യമില്ലെന്നാണ് ഞാന്‍ കരുതിയത്. നീ ആദ്യമായിട്ട് സ്റ്റേജില്‍ പാടുമ്പോള്‍, അച്ഛന്‍ ഒരു ഫ്രണ്ടിന്റെ അടുത്ത് നിന്നും ക്യാമറ കടം മേടിച്ച് വീഡിയോ എടുത്തു. അന്ന് പാടുമ്പോള്‍ നിനക്കൊരു മിസ്‌റ്റേക്ക് വന്നു. അതോടെ അച്ഛന് ടെന്‍ഷനായി. വീഡിയോയും ഫോട്ടോയും ഒന്നും എടുക്കില്ല.
സദസില്‍ മുന്നില്‍ ഇരിക്കാന്‍ പേടിയാണ്. നീ പാടുമ്പോള്‍ അച്ഛന് നല്ല ടെന്‍ഷനാണ്. നിന്റെ പാട്ടുകള്‍ കേട്ടാണ് അച്ഛന്റെ ദിവസം തുടങ്ങുന്നത് തന്നെ. നീ അറിയില്ലെന്നേയുള്ളൂ. ചെന്നൈ മുഴുവനും അവസരം തേടി ഞാനും അച്ഛനും നടന്നിരുന്നു. അച്ഛാ, എനിക്ക് എന്നെങ്കിലും സിനിമയില്‍ പാടാന്‍ പറ്റുമോയെന്നൊക്കെ ഞാന്‍ അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു. ദൈവത്തിന് ശക്തിയുണ്ടെങ്കില്‍ അത് നടക്കും. ആ ഒരു കോണ്‍ഫിഡന്‍സ് കളയരുത് എന്നായിരുന്നു എന്നോട് പറഞ്ഞത്.
What was written about her father in the book, Manjari's childhood memories



































