( moviemax.in)ഉണ്ണി രാജ, സി എം ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' എന്ന ചിത്രം ഉടൻ പ്രദർശനമാരംഭിക്കുന്നു.
ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജ റാണി, നിധിഷ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാർദ്ദനൻ, പ്യാരിജാൻ, കൃഷ്ണ ബാലുശ്ശേരി, ഷെറിൻ തോമസ്, റീന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർ മിൽ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്റെ കഥയാണ് സിനിമ പറയുന്നത്. ഏറെ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ അയാൾ കണ്ടെത്തുന്നു. വിവാദേഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതോടെ കല്യാണത്തിന്റെ തലേന്നാണ് കഥയുടെ വഴിത്തിരിവാകുന്നത്.
കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണി രാജ എന്ന നടൻ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഛായാഗ്രഹണവും എഡിറ്റിംഗും അഷറഫ് പാലാഴി നിർവ്വഹിക്കുന്നു. ഗിരീഷ് ആമ്പ്ര, അഡ്വ. ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം സംഗീതം പകർന്നു. പ്രൊഡക്ഷൻ കൺട്രോളർ രൂപേഷ് വെങ്ങളം, കല വിനയൻ വള്ളിക്കുന്ന്, മേക്കപ്പ് പ്യാരി ജാൻ പാരിസ് മേക്ക് ഓവർ, വസ്ത്രാലങ്കാരം രാജൻ തടായിൽ, അസോസിയേറ്റ് ഡയറക്ടർ ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി, പശ്ചാത്തല സംഗീതം ശ്രീജിത്ത് റാം, പ്രൊഡക്ഷൻ മാനേജർ രാജീവ് ചേമഞ്ചേരി, വിഷ്ണു ഒ കെ, സ്റ്റുഡിയോ മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റിൽസ് കൃഷ്ണദാസ് വളയനാട്, ഡിസൈൻ ഷാജി പാലോളി, സുജിബാൽ, വിതരണം മൂവി മാർക്ക് റിലീസ്, പി ആർ ഒ- എ എസ് ദിനേശ്.
'Pushpangadan's First Swayamvaram' to be screened soon

































